കാഴ്ചയിൽ ശാന്തമായ്
തോന്നുന്നിതെങ്കിലും
രോഗത്തിനന്ത്യം
അതൊന്നു വേറെ
മറ്റുള്ള രോഗത്തിനൊക്കെയും മേലെ
ശക്തിയായ് നീങ്ങും കരങ്ങളോടെ ലോകത്തിലാർക്കും
തടയുവാനാകാത്ത
വ്യാധിയായെങ്ങും പടർന്നിടുന്നു.
ഞെങ്ങി ഞെരുങ്ങിഅമർന്നിടു -
ന്നീലോകമീവ്യാധിതൻ കാലടിക്കുള്ളിലായ്
എന്തിനും മീതെയായ്
വാനിൽ പറന്നിടും
കഴുകനായ് മാറി പടർന്നിടുന്നു
ഈ ലോക വാസികൾ ,
ജീവജാലങ്ങൾ .. എല്ലാം
ഇതിനിരയായിടുന്നു .
കാഴ്ച താൻ ശാന്തത
വേഴ്ചയിൽ തീരുന്നു
കാട്ടുതീയായതു മാറിടുന്നു.
രോഗത്തിനന്ത്യമെന്തെന്നു ചിന്തിക്കയാൽ
ലോകവും വിജനമായ് തീർന്നിടുന്നു.