ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കണ്ണു തുറക്കൂ സഹൃദയരേ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കണ്ണു തുറക്കൂ സഹൃദയരേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണ്ണു തുറക്കൂ സഹൃദയരേ

കണ്ണുകൾ, കാതുകൾ അറിയാതെ
തട്ടിപ്പറിച്ചും തമ്മിൽ പൊരുതിയും
നേടിയെടുത്ത സ്വർണ്ണക്കൊട്ടാരങ്ങൾ
മിന്നൽ പിണർപ്പോലെ നശ്വരമാമീ കോട്ടകൾ
ഓരോന്നായ് തട്ടിത്തെറിപ്പിച്ചൊരീ മഹാമാരി
ഉല്ലാസയാത്രകൾ ഉത്സവത്തിമിർപ്പുകൾ
കളി ചിരികൾ നിറഞ്ഞ വിദ്യാലയം
എല്ലാം തകർത്തെറിഞ്ഞൊരീ മഹാമാരി
നാടിൻ നൻമയ്ക്കായി ഒന്നായിപ്പൊരുതാം
ആ സുന്ദര നിമിഷങ്ങൾ വീണ്ടെടുക്കുവാനായ്
ഒന്നിക്കാം കൈകോർക്കാം മാനവരാശിക്കായി
കൺതുറക്കാം നല്ലൊരു നാളേക്കായി സഹൃദയരേ
 

ഹരിനന്ദ
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത