കണ്ണുകൾ, കാതുകൾ അറിയാതെ
തട്ടിപ്പറിച്ചും തമ്മിൽ പൊരുതിയും
നേടിയെടുത്ത സ്വർണ്ണക്കൊട്ടാരങ്ങൾ
മിന്നൽ പിണർപ്പോലെ നശ്വരമാമീ കോട്ടകൾ
ഓരോന്നായ് തട്ടിത്തെറിപ്പിച്ചൊരീ മഹാമാരി
ഉല്ലാസയാത്രകൾ ഉത്സവത്തിമിർപ്പുകൾ
കളി ചിരികൾ നിറഞ്ഞ വിദ്യാലയം
എല്ലാം തകർത്തെറിഞ്ഞൊരീ മഹാമാരി
നാടിൻ നൻമയ്ക്കായി ഒന്നായിപ്പൊരുതാം
ആ സുന്ദര നിമിഷങ്ങൾ വീണ്ടെടുക്കുവാനായ്
ഒന്നിക്കാം കൈകോർക്കാം മാനവരാശിക്കായി
കൺതുറക്കാം നല്ലൊരു നാളേക്കായി സഹൃദയരേ