ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്/അക്ഷരവൃക്ഷം/പ്രകൃതിപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്/അക്ഷരവൃക്ഷം/പ്രകൃതിപാഠങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: sch...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി പാഠങ്ങൾ

മരമുണ്ടെങ്കിലേ മഴയുള്ളുവെന്നും
മഴയുണ്ടെങ്കിലേ ജലമുള്ളൂവെന്നും
ജലമുണ്ടെങ്കിലേ നദിയുള്ളുവെന്നും
നദിയുണ്ടെങ്കിലെ നനവുള്ളുവെന്നും
                         മറന്നു നാം
മരമുണ്ടെങ്കിലേ പൂവുള്ളുവെന്നും
പൂവുള്ളുവെങ്കിലെ തേനുള്ളുവെന്നും
തേനുണ്ടെങ്കിലേ ശലഭങ്ങളുള്ളുവെന്നും
ശലഭച്ചിറകിലെ ഭംഗികളുള്ളുവെന്നും
                        മറന്നു നാം
പ്രകൃതിയുണ്ടെങ്കിലേ നാം ഉള്ളുവെന്നും
നാം ഉണ്ടെങ്കിലേ ജീവിതഭംഗികൾ ഉള്ളുവെന്നും
കിളികളുണ്ടെങ്കിലേ കിളിനാദമുള്ളുവെന്നും
                        മറന്നു നാം
മറവികൾക്കപ്പുറം ഓർമതൻ പാഠമായി
പ്രകൃതിയെത്തി, പ്രളയമായി മഹാമാരിയായി
ഞാനുണ്ടെങ്കിലേ നീ ഉള്ളുവെന്നും
നീ ഉണ്ടെങ്കിലേ ഞാൻ ഉള്ളുവെന്നും

വിന്ധ്യ വേണു
10 എ ജി.എച്ച്.എസ്സ്.എസ്സ്. കുഴിമതിക്കാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത