ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്/അക്ഷരവൃക്ഷം/പ്രകൃതിപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പാഠങ്ങൾ

മരമുണ്ടെങ്കിലേ മഴയുള്ളുവെന്നും
മഴയുണ്ടെങ്കിലേ ജലമുള്ളൂവെന്നും
ജലമുണ്ടെങ്കിലേ നദിയുള്ളുവെന്നും
നദിയുണ്ടെങ്കിലെ നനവുള്ളുവെന്നും
                         മറന്നു നാം
മരമുണ്ടെങ്കിലേ പൂവുള്ളുവെന്നും
പൂവുള്ളുവെങ്കിലെ തേനുള്ളുവെന്നും
തേനുണ്ടെങ്കിലേ ശലഭങ്ങളുള്ളുവെന്നും
ശലഭച്ചിറകിലെ ഭംഗികളുള്ളുവെന്നും
                        മറന്നു നാം
പ്രകൃതിയുണ്ടെങ്കിലേ നാം ഉള്ളുവെന്നും
നാം ഉണ്ടെങ്കിലേ ജീവിതഭംഗികൾ ഉള്ളുവെന്നും
കിളികളുണ്ടെങ്കിലേ കിളിനാദമുള്ളുവെന്നും
                        മറന്നു നാം
മറവികൾക്കപ്പുറം ഓർമതൻ പാഠമായി
പ്രകൃതിയെത്തി, പ്രളയമായി മഹാമാരിയായി
ഞാനുണ്ടെങ്കിലേ നീ ഉള്ളുവെന്നും
നീ ഉണ്ടെങ്കിലേ ഞാൻ ഉള്ളുവെന്നും

വിന്ധ്യ വേണു
10 എ ജി.എച്ച്.എസ്സ്.എസ്സ്. കുഴിമതിക്കാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത