ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പുതുജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പുതുജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുജീവനം

മനുഷ്യൻ പ്രവർത്തനത്തിന്റെ ഫലമാണീ മഹാമാരി.
മനുഷ്യർ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് പ്രകൃതിയുടെ ഉത്തരമാണീ മഹാമാരി.
‘ആദ്യം കൊറോണയെ നീ ചൈനയെ നിർജീവമാക്കി.......ഇപ്പോഴിത് നീ ലോകത്തെയും
കൂറ്റൻ തിരമാലകൾ പോലെ ആർത്തിരമ്പുന്നുവോ നീ ....
നിഷ്‌കൃഷ്ടമാം നിൻ പ്രവർത്തികൾ ജന ഹൃദയങ്ങളെ വേദനയിലാഴ്ത്തുന്നു.
മനുഷ്യരുടെ ബുദ്ധിശ്യൂന്യമാം പ്രവർത്തനം മൂലം കലിതുള്ളി ഭൂമിയും
ലോകത്തെ മുഴുവനായി വിഴുങ്ങാൻ കൊതിയോടെ നില്കുകയാണീ കൊറോണ .
നമുക്ക് ഒരുമിച്ചു കൈ കോർത്തിടാം കൂട്ടരേ ......
ഈ മഹാരിയെ തടയാൻ നമുക്ക് ഒരുമിച്ചു മുന്നോട്ടു നീങ്ങിടാം.
ആരോഗ്യ പ്രവർത്തകരെ ആദരിച്ചീടാം .........
നിയമപാലകരെ അംഗീകരിച്ചീടാം അവരോടൊപ്പം നമുക്കും ചേരാം.
നമ്മുടെ നാട്ടിൻ നന്മയ്ക്കായി .
നമ്മൾ കരുതലോടെ നീങ്ങിയാൽ കൊറോണ തൻ താണ്ഡവം അവസാനിപ്പിച്ചീടാം
അതിനായി വീട്ടിലിരിക്കൂ കൂട്ടരേ ......
 മാസ്ക് ധരിച്ചു പുറത്തിറങ്ങേണം . അകലം പാലിച്ചീടേണം വ്യക്തിശുചിത്വം പാലിക്കേണം
അതിനായി വീട്ടിലിരിക്കൂ കൂട്ടരേ ......
ലോകരാജ്യങ്ങളിൽ കൊറോണ തൻ താണ്ഡവത്താൽ ജനത തൻ ജീവൻ പൊലിഞ്ഞീടുന്നു
ഇത് തടയാനായി നമുക്ക് ഒരുമിച്ചു കൈ കോർത്തിടാം കൂട്ടരേ ......

 

സൂരജ് സിദ്ധാർത്ഥ്
10H ക്രിസ്തുരാജ് എച്ച് .എസ് .എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത