എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/അമരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/അമരൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമരൻ

മനുഷ്യനായ്‌ മന്നിൽ പിറന്ന നമ്മൾ
 മനുഷ്യനായ്‌ ഭൂമിയിൽ ജീവിച്ചു തീർക്കുക
 കണ്ണുകൾ കൊണ്ടുനാം നല്ലത്‌ കാണുക
 കാതുകൾ കൊണ്ടു നാം നല്ലത്‌ കേൾക്കുക
 നാവിലൂടെ നാം നല്ലതു പറയുക
 കൈകൾ കൊണ്ടു നാം നല്ല പ്രവർത്തികൾ ചെയ്യുക
 അങ്ങനെ നാം നല്ല മനുഷ്യർ ആകുക
 മനുഷ്യനായ്‌ ഭൂമിയിൽ ജീവിച്ച്‌ തീർക്കുക
 ജാതിയോ മതഭേദമോ ഒന്നുമില്ലാതെ വാഴുക
 സ്നേഹവും സാഹോദര്യവും ജാതിയും മതവും ആകട്ടെ
 പേമാരിയും പ്രളയവും നിപയും കൊറോണയും
 എന്തിനെയും നേരിടാൻ കൈകൾ കോർത്ത്‌ നിൽക്കുക
 മനുഷ്യനായ്‌ ജീവിക്കുക മനുഷ്യനായ്‌ മരിക്കുക
 അപ്രകാരമാം ഉലകിൽ മരിച്ചവനും ജീവിക്കും

ആദി ലക്ഷ്മി.പി
3 എൽ.എം.എസ്‌.എൽ.പി.എസ്‌ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത