മനുഷ്യനായ് മന്നിൽ പിറന്ന നമ്മൾ
മനുഷ്യനായ് ഭൂമിയിൽ ജീവിച്ചു തീർക്കുക
കണ്ണുകൾ കൊണ്ടുനാം നല്ലത് കാണുക
കാതുകൾ കൊണ്ടു നാം നല്ലത് കേൾക്കുക
നാവിലൂടെ നാം നല്ലതു പറയുക
കൈകൾ കൊണ്ടു നാം നല്ല പ്രവർത്തികൾ ചെയ്യുക
അങ്ങനെ നാം നല്ല മനുഷ്യർ ആകുക
മനുഷ്യനായ് ഭൂമിയിൽ ജീവിച്ച് തീർക്കുക
ജാതിയോ മതഭേദമോ ഒന്നുമില്ലാതെ വാഴുക
സ്നേഹവും സാഹോദര്യവും ജാതിയും മതവും ആകട്ടെ
പേമാരിയും പ്രളയവും നിപയും കൊറോണയും
എന്തിനെയും നേരിടാൻ കൈകൾ കോർത്ത് നിൽക്കുക
മനുഷ്യനായ് ജീവിക്കുക മനുഷ്യനായ് മരിക്കുക
അപ്രകാരമാം ഉലകിൽ മരിച്ചവനും ജീവിക്കും