യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണ വൈറസിന്റെ ഉത്ഭവം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണ വൈറസിന്റെ ഉത്ഭവം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസിന്റെ ഉത്ഭവം

പണ്ട് ചൈനയിലെ ഒരു ഘോരവനത്തിൽ പേരുകേട്ട വൈറസുകുടുംബത്തിലെ അംഗമായ കൊറോണ വൈറസ് ഒരു കാട്ടു പന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാധീനങ്ങളായി താമസിച്ചു വരുകയായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടിലെ നിയമങ്ങൾ കാറ്റിൽ പറത്തി കുറെ മനുഷ്യർ ആ വനത്തിലേക്കു വന്നു. അവർ കണ്ണിൽ കാണുന്ന മൃഗങ്ങളെ യെല്ലാം വെടിവെച്ചു വീഴ്ത്തി. ആ കൂട്ടത്തിൽ ആ കാട്ടുപന്നിയുമുണ്ടായിരുന്നു. എന്നിട്ട് അവർ ആ മൃഗങ്ങളെയെല്ലാം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മാർക്കറ്റിലേക്ക് കൊണ്ടുപേയി.

അവിടെ വെച്ച് ചൈനക്കാരുടെ ഇഷ്ടവിഭവമായ കാട്ടുപന്നിയെ ഇറച്ചിവെട്ടുകാരൻ വയറുകീറി കുടൽ പുറത്തെടുത്തു. ഇതിനിടയിൽ പുറത്തുവന്നാൽ അധികനേരം ജീവിക്കാൻ കഴിയാത്ത വൈറസ് ഇറച്ചിവെട്ടുകാരന്റെ കയ്യിൽ പ്രവേശിച്ചു. അയാൾ മുഖത്തേക്ക് കൈവച്ചപ്പോൾ അതുവഴി ശ്വാസകോശത്തിലേക്കും പ്രവേശിച്ചു.

ശരീരത്തിൽ കടന്നു ഏതാനും ദിവസം കഴിഞ്ഞപ്പോൾ അയാൾക്ക് പനിയും ചുമയും അനുഭവപ്പെട്ടു. ഇതിനിടയിൽ പുതുതായി ഉണ്ടായ വൈറസുകൾ അയാളുടെ ഭാര്യയുടെയും മക്കളുടെയും അയൽക്കാരുടെയും ശരീരത്തിൽ കയറിപ്പറ്റി. അങ്ങനെ അവർ എല്ലാവരും ആശുപത്രിയിലായി. നല്ല ശ്വാസതടസ്സവും ശ്വാസകോശത്തിൽ പഴുപ്പുമായി ആ ചൈനക്കാരൻ മരിച്ചു. ഡോക്ടർമാർക്കോ മരുന്നിനോ ഒന്നും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

അങ്ങനെ കൊറോണ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വ്യാപിക്കാൻ തുടങ്ങി. മരുന്നുകളൊന്നും ഫലിക്കാതെ ദിവസവും ആയിരകണക്കിനു ആൾക്കാർ ആശുപത്രികളിലായി. ലോകം തന്നെ കൊറോണ വൈറസിന്റെ മുന്നിൽ പകച്ചു നിന്നു.

പ്രകൃതിയുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുന്ന മനുഷ്യൻ തന്നെക്കാൾ വലുതായി ഒന്നുമില്ലഎന്നു ചിന്തിച്ചു. അവർ കേവലം ഒരു കുഞ്ഞുവൈറസിനെ പേടിച്ചു വീടുവിട്ടു പുറത്തിറങ്ങാറായി.

ആദിത്യൻ ബി
3A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ