എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പുല്ലുകൾ പൂവുകൾ പുൽകി തലോടിയ
 പൊൻമണം വന്നു വിളിക്കും നേരം
ആകാശദീപത്തിൻ ആദി കിരണങ്ങൾ
ആലോലമെൻ മുഖത്തേറ്റ നേരം
മുട്ടി വിളി കേട്ടു ഞെട്ടിയുണർന്നെന്റെ
മുറ്റത്തേയ്ക്കോടി ഞാനെത്തിടുമ്പോൾ
കണ്ടോരാ പ്രകൃതിതൻ മാറിട സൗന്ദര്യം
കൺകളിൽ ഇന്നും നിറഞ്ഞിടുന്നു

കണ്ടു കൊതി തീരും മുമ്പൊരാ പൈതലേ
കൊണ്ടു നഗരത്തൻതോളിലേറ്റി
നീറുന്ന തേങ്ങലിൻ തണലായി നിന്നൊരാ
ഗ്രാമത്തിൻ ഭംഗിയെ മാറ്റിനിർത്തി
പൊടിയും പുകയും മറച്ചു എൻ കാഴ്ചയെ
കളിയും ചിരിയും മറന്നുപോയി

ദുർഗന്ധം ആയി അന്തരീക്ഷം
ഗ്രാമങ്ങളിലും നഗരങ്ങളിലും
കൂടുന്നു മാലിന്യ കൂമ്പാരങ്ങൾ
കാഴ്ച മറഞ്ഞുപോയി കാലം കടന്നുപോയി
ആശ്വാസം നിശ്വാസമായി മാറി

മരവിച്ച ഭൂമി തൻ മാറിടത്തെ നോക്കി
മൗനമായ് നിൽക്കുന്ന യൗവ്വനങ്ങളെ
അറിയില്ല നിങ്ങൾക്കിതിൻ വില ഇന്നിപ്പോൾ
അറിയുന്ന നാൾ വരും വൈകിടാതെ
കാഴ്ച്ചയെ കാണുവാൻ കണ്ണു മാത്രം പോരാ
കാഴ്ചയും വേണം അതിനുവേണ്ടി
സംരക്ഷണമാണൊരൊറ്റ മാർഗ്ഗം
അത് ചെയ്യുവിൻഇനി വരും തലമുറയ്ക്കായി

സ്വാതി ജയകുമാർ
9 < എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ‎
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - കവിത