സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നമ്മുടെ അമ്മ

പ്രകൃതിയിലെ സർവ്വ ജാലങ്ങളും ഉൾപ്പെടുന്ന ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യന് ഒരു നിമിഷംപോലും നിലനിൽക്കാനാവില്ല. പരിസ്ഥിതി നാശം അതിനു കാരണമായ മനുഷ്യന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം നമുക്കെല്ലാവർക്കും ഉചിതമാണ്. നാം മനുഷ്യൻ ഇവിടെ വസിക്കുന്നത് ത്തോളം പരിസ്ഥിതി സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. നമ്മുടെ അമ്മയാണ് പ്രകൃതി എങ്കിൽ നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം.

എല്ലാ സൃഷ്ടി വസ്തുക്കളും ഊർജ്ജം കണ്ടെത്തുന്നത് ഈ പ്രപഞ്ചത്തിൽ നിന്ന് തന്നെയാണ്. പരിസ്ഥിതിയെ ദ്രോഹിക്കും പോൾ നമുക്ക് തിരിച്ചടി കിട്ടും എന്ന് നമ്മൾ ഓർക്കണം. അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഫലമാണ് പ്രണയവും, ഉരുൾപൊട്ടലും, മാരകമായ രോഗങ്ങളും, ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വികസനത്തിന് വേണ്ടിയാണ് പ്രകൃതി ചൂഷണങ്ങൾ കൂടുതലും നടക്കുന്നത്. വികസനം അനിവാര്യമാണ്പക്ഷേ സ്വത്ത് ലക്ഷ്യങ്ങൾക്ക് വേണ്ടി മനുഷ്യൻ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുമ്പോൾ, പ്രകൃതിയുടെ താളം തെറ്റുന്നു . വികസനപദ്ധതികൾ പരിസ്ഥിതി സൗഹൃദപരമാവുകയാണ് വേണ്ടത്. അതല്ലെങ്കിൽ പ്രകൃതിയിൽനിന്ന് പ്രളയം, ഉരുൾപൊട്ടൽ, മാരകമായ രോഗങ്ങൾ, തിരിച്ചടികൾ ആയി മനുഷ്യന് ലഭിക്കും. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യാമെന്ന് തീരുമാനമെടുത്തു കൊണ്ട് നമുക്ക് മുന്നേറാം. ഇങ്ങനെ ചെയ്തു കൊണ്ട് നമുക്ക് പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.

മെറിൻ തോമസ്
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം