എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ കാല വിശേഷങ്ങൾ.....

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺകാലവിശേഷങ്ങൾ..... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺകാലവിശേഷങ്ങൾ.....

ഞാൻ ലാമി, ലാമി ഫിലിപ്പ്. ഞാനിടെ ടൗണിലാണ് താമസിക്കുന്നത്. എൻ്റെ കൂടെ അച്ഛനും അമ്മയും പിന്നെ ഒരു അനിയനുമുണ്ട്. സ്കൂൾ എല്ലാം അടച്ചത് കൊണ്ട് ഭയങ്കര വിഷമത്തിലാണ് മമ്മി. ലുവായ്......, ലുവായ്...... നീ ഇതെവിടെയാ...? ആ കേട്ടില്ലേ അതാണ് എൻറെ മമ്മി മിസ്സീസ് ഫിലിപ്പ്.ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സാണ്. മമ്മി ഇപ്പോൾ തിരയുന്നത് വേറെ ആരെയുമല്ല എൻ്റെ പുന്നാര അനിയനെ, ലുവായ് ലുവാവ് ഫിലിപ്പ്; അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി. പറയാൻ മറന്നു, ഞാൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്... കേട്ടോ. ഞങ്ങൾ ഇരുവരും നിർമൽ ഗ്ലോബൽ സ്കൂളിലാണ് പിഠിക്കുന്നത്. "മോളെ.... ലാമീ..." ആ എന്നെ വിളിക്കുന്നുണ്ട്, ചെല്ലെട്ടെ...."മോളെ... ലാമി...ലുവായ് എന്തിയേ?" അവനവിടിരുന്ന് ഫോണിൽ കളിക്കുന്നുണ്ടെന്ന് പറഞ്ഞ് തീർന്നില്ല, അതിനു മുമ്പേ "എൻ്റെ കർത്താവേ...കണ്ണ് തെറ്റിയാ ഇതിനു മുമ്പിലാ.... ഈ ചെറുക്കനെ കൊണ്ട് തോറ്റു. എന്ന് പിറുപിറുത്തുകൊണ്ട് അവൻ്റെ നേരെ ഒറ്റയോട്ടം. എന്ത് ചെയ്യാനാ ഏതുനേരവും ഇതുതന്നെയാ. എപ്പോഴും ഒരു ഗെയിം..... 'പബ്ജി'. ഇത് കണ്ടു പിടിച്ചവനെ എങ്ങാനും മമ്മിയുടെ മുന്നിലെങ്ങാനും പെട്ടാൽ അവനെ വെടിവെച്ചു കൊല്ലും. ദൈവമേ അയാളെ രക്ഷിച്ചോളണെ..... അവിടെ എന്താ സംഭവിച്ചതെന്ന് ഒന്ന് പോയി നോക്കട്ടെ. എടാ... നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ... എപ്പോഴും എന്തിനാ ഇങ്ങനെ കളിക്കുന്നേ.... കണ്ണിന് ഇത്തിരി റെസ്റ്റ് കൊടുത്തൂടെ...അവനൊരു കൂസലുമില്ല അവനവിടെ പല്ലിളിച്ചു കൊണ്ടിരുന്നു. രണ്ടുപേരും വന്നിരിക്കു ചോറെടുത്തു വച്ചിരിക്കുന്നു... " എന്ന് പറഞ്ഞ് മമ്മി അടുക്കളയിലേക്ക് പോയി. ഞങ്ങൾ ഇരുവരും കൈ കഴുകി ചോറ് കഴിക്കുവാൻ ഇരുന്നു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവനൊരു സംശയം "ഡാഡി, എന്തിനാ പഴയ വീട്ടിൽ ഇരിക്കുന്നത്? അവിടെ ഒറ്റയ്ക്കല്ലേ?. ഡാഡി ക്യാൻ്റിയനിൽ കഴിയുകയാ..." എന്താ മമ്മീ ക്യാറൻ്റിൻ? എന്തിനാ അത്? അവൻ തുരുത്തുരാ സംശയങ്ങൾ അമ്പെയ്യാൻ തുടങ്ങി. മമ്മി അതിനൊക്കെ മറുപടി പറഞ്ഞാലേ തീരൂ... മോനെ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങൾ ഡാഡി സിംഗപ്പൂർ പോയില്ലേ ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ടി. ഈ സമയത്ത് അല്ലേ കേരളത്തിൽ കൊറോണ വൈറസ്സ് പകരുന്നതും നിങ്ങളുടെ സ്കൂൾ പൂട്ടിയതുമൊക്കെ.വേറെ നാട്ടിൽ പോയത് കൊണ്ട് 28 ദിവസം ഒറ്റക്ക് ഒരു റൂമിൽ ഐ സ്ഥലറ്റായി കഴിയണം പുറത്തിറങ്ങാനും ഒന്നിനും പാടില്ല..... " അതിന് ഡാഡിക്ക് അസുഖം ഇല്ലല്ലോ.... അവൻ ആരാഞ്ഞു . "ഇല്ല എന്നാലും വേറെ സ്ഥലത്ത് പോയി അതുകൊണ്ട് ഒറ്റയ്ക്ക് ഇരിക്കണം. ഇതിന് മരുന്നില്ല. കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പകരാതിരിക്കാൻ ആണ് ഇടയ്ക്കിടെ സോപ്പിട്ടു കഴുകണമെന്നും സാനിറ്റൈസറും മാസ്കും ഉപയോഗിക്കണം, അകലം പാലിക്കണം എന്നൊക്കെ പറയുന്നത്. മനസ്സിലായോ....."

മമ്മി അപ്പോൾ ഡാഡിനെ എങ്ങനെ കാണും അതിനല്ലേ വീഡിയോ കോൾ ഉള്ളത് മമ്മി ഫോൺ എടുത്തു കൊണ്ട് പറഞ്ഞു.

അൽപനേരം കഴിഞ്ഞു റൂമിൽ ഇരിക്കുന്ന സമയത്ത് അമ്മയുടെ ഫോൺ റിംഗ് ചെയ്യുന്നു. ഹോസ്പിറ്റലിൽ നിന്നാണ് മമ്മി കോൾ അറ്റൻഡ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളെ വിളിച്ചു അടുത്തിരുത്തി എന്നിട്ട് പറഞ്ഞു. കോവിഡ് രോഗികളെ ശുശ്രുഷിക്കുവാൻ ചെല്ലണമെന്ന്. 14 ദിവസം വരെയാണ് ഡ്യൂട്ടി. വീട്ടിൽ വേറെ ആരും ഇല്ലാത്തതിനാൽ ഞങ്ങളെ ഗ്രാൻഡ് പപ്പയുടെ അടുത്ത് വിടാൻ തീരുമാനിച്ചു. സാബു അങ്കിളിനോട് (ഗ്രാൻഡ്പ്പായുടെ ഡ്രൈവർ) വരാൻ പറഞ്ഞു നാളെ ഉച്ചയ്ക്ക്. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ ബാഗുകൾ പാക്ക് ചെയ്തു വച്ചു. പക്ഷേ ലുവായിയുടെ മുഖം വല്ലാതെ ഇരുന്നു. കാരണമന്വേഷിച്ചപ്പോൾ പറയാ... മൊബൈൽ ഇല്ലാതെ ഞാനിനി എന്ത് ചെയ്യുo എന്ന്. ഫോൺ ഇല്ലാതെ പറ്റില്ലാന്ന്... അവസാനം അപ്പ വേറെ ഒരു ഫോൺ കൊടുത്തു വിളിക്കാനും കളിക്കാനുമൊക്കെ ഉപയോഗിച്ചാൽ മതി എന്ന് പറഞ്ഞു. എൻ്റെ നേരേ തിരിഞ്ഞു.ലാമീ ഗ്രാൻഡ്പപ്പായെ ബുദ്ധിമുട്ടിക്കരുത്. ഇവനെ നോക്കി കൊള്ളണം. എന്ന് പറഞ്ഞ് എഴുന്നേറ്റു. അല്പനേരം കഴിഞ്ഞപ്പോ സാബു അങ്കിൾ വണ്ടിയുമായി എത്തി. മമ്മിയോട് യാത്ര പറഞ്ഞു വണ്ടിയിൽ കയറി. വീട് എത്താറായി. ഗ്രാൻഡ്പ്പാ വീട്ടുമുറ്റത്തു നിൽക്കുന്നുണ്ട്. ഗ്രാൻഡ്പാ ഒരു പട്ടാളക്കാരനായിരുന്നു. റിട്ടയർ ആയെങ്കിലും പഴയ ചുറുചുറുക്കും ആവേശവുമൊക്കെ ഇപ്പോഴുമുണ്ട്. ഇപ്പോ ഫാർമറാണ് 2 ഏക്കർ പറമ്പ് ഒക്കെയുണ്ട് അതിലാ വീട്. പറമ്പിൽ കൃഷിയാണ്. പകുതി പച്ചക്കറികളും പകുതി റബ്ബർ, ജാതി .തുടങ്ങി പലതരം വൃക്ഷങ്ങളും ആണ് . ഗ്രാൻഡ്പാ ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഫുഡ് ഒക്കെ ഒരുക്കിയിട്ടുണ്ടായിരുന്നു. ഉറങ്ങാൻ സമയത്ത് ഞങ്ങൾക്ക് വീരസാഹസിക പട്ടാള കഥകൾ പറഞ്ഞു തന്നു. ഠോ... ഠോ.... എന്ന വെടിയൊച്ച കേട്ടു കൊണ്ടാണെഴുന്നേറ്റത്. നോക്കുമ്പോൾ തൊട്ടടുത്തിരുന്ന് ഫോണിൽ പബ്ജി കളിക്കുകയാണ് എൻറെ അനിയൻ എവിടെയായാലും ഇതില്ലാതെ ഇവന് പറ്റില്ല. ഞാനിവൻ്റെ കാര്യം ഗ്രാൻഡ്പായോട് പറഞ്ഞു എല്ലാം ഞാനേറ്റവും എന്ന ഭാവത്തിൽ കണ്ണടച്ചു എന്നെ തലോടിക്കൊണ്ട് ഡൈനിങ് ഏരിയയിലേക്ക് പോയി. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയ്ക്ക് ഗ്രാൻഡ്പാ ഒരു സ്റ്റോറി പറഞ്ഞുതന്നു ഹോണിന് അഡിക്റ്റായി നശിച്ചു പോയ ഒരു കുട്ടിയുടെ കഥ. എന്നിട്ടും അവന് ഒരു കൂസലും ഉണ്ടായില്ല. പോത്തിനോട് വേദം ഓതിയിട്ട് ഒരു കാര്യവുമില്ലല്ലോ. ഇവിടെ വന്നിട്ട് മൂന്ന് നാല് ദിവസമായി എന്നിട്ടും അവന് ഒരു മാറ്റവുമില്ല.

ഒരു ദിവസം തോട്ടം നോക്കാൻ ഇറങ്ങിയ ഗ്രാൻ്റ്പപ്പയുടെ കൂടെ ഞാനും കൂടി. എന്തൊക്കെ പച്ചക്കറികളാ തോട്ടത്തിൽ ഉള്ളത്. തക്കാളി, കാബേജ്, വെണ്ടയ്ക്ക, പടവലം അങ്ങനെ എന്തൊക്കെ. നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ലുവായിയുടെ ഫോണിലുള്ള അഡിക്ഷൻ എങ്ങനെയെങ്കിലും മാറ്റണമെന്ന് തീരുമാനിച്ചു. അവനുറങ്ങിയ സമയം ഫോൺ എടുത്ത് ഒളിപ്പിച്ചുവെച്ചു. അടുത്തദിവസം എഴുന്നേറ്റ ഉടനെ തന്നെ ഫോൺ നോക്കിയപ്പോൾ കാണുന്നില്ല. ഫോൺ പോയതിലുള്ള അവൻറെ വിഷമം കണ്ടിട്ട് ഞങ്ങളൊക്കെ ചിരിയടക്കാനായില്ല. ഒന്നുമറിയാത്ത മട്ടിൽ ഞങ്ങൾ അവൻറെ അടുത്ത് ചെന്ന് ആശ്വസിപ്പിച്ചു ഫോൺ കിട്ടുന്നത് വരെ ഞങ്ങളുടെ കൂടെ കൂടാൻ പറഞ്ഞു. മനസ്സില്ലാമനസ്സോടെ ഞങ്ങളുടെ പുറകെ വന്നു. വാലാട്ടി നടക്കുന്ന പട്ടിയെപ്പോലെ. ഗ്രാൻഡ്പാ ചെടി നനക്കുന്നത് കണ്ടിട്ട് അവനും ഒരു പൂതി. അങ്ങനെ എല്ലാവരും ഒരുമിച്ച് നിന്ന് ചെടി നനച്ചു. അതു കഴിഞ്ഞപ്പോൾ മരങ്ങളുടെ അടുത്തേക്ക് പോയി റബ്ബർ മരത്തിൽ നിന്നും പാൽ ഒഴുകി വരുന്നത് കണ്ടപ്പോൾ അവൻ അതിശയിച്ചു.പിന്നെ താഴത്ത് വീണ ജാതിക്കാ പെറുക്കിയെടുത്തു ഉള്ളിൽ ഉള്ളത് വേറെ, തൊണ്ട് വേറെയിട്ട് സഹായിച്ചു. നല്ല രസമായിരുന്നു. അടുത്ത ദിവസവും ഇതുതന്നെയായിരുന്നു പക്ഷേ എന്നെക്കാൾ ഉഷാർ അവനായിരുന്നു. ഞങ്ങളെ ഗ്രാൻഡ്പാ മരങ്ങളുടെ ഇടയിലൂടെ കൊണ്ടുപോയി. അപ്പോഴതാ അവിടെ ഒരു ഏറുമാടം നല്ല പൊക്കത്തിൽ ആയിരുന്നു കെട്ടിയിരിക്കുന്നത്. കയർ കൊണ്ടുള്ള കോണി തൂക്കിയിട്ടിട്ടുണ്ട്. ലുവായി ആദ്യമേ പെടച്ച് കയറി എനിക്കെന്തേ ഉള്ളിലൊരു ഭയം ഉണ്ടായിരുന്നത് കൊണ്ട് മടിച്ചു നിന്നു.പക്ഷേ കൈപിടിച്ചു കയറ്റി. അവിടെ നിന്നു താഴേക്കു നോക്കുമ്പോൾ എന്തു ഭംഗി. അതു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നിരുന്ന മാവിൽ കൊമ്പിൽ ഒരു ഊഞ്ഞാൽ കെട്ടിച്ചു സാബുവിനെ കൊണ്ട്. നല്ല രസമായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കറിക്കെന്നും ഉണ്ടായിരുന്നില്ല. എവിടുന്നോ ചൂണ്ടയിട്ടു പിടിച്ച മീൻ കൊണ്ടുവന്നു. ഇത്തവണ മൂന്നു പേരും കൂടി ചേർന്ന് മീൻ കറി ഉണ്ടാക്കി. നല്ല ടേസ്റ്റ് ആയിരുന്നു പിറ്റേദിവസം ഞങ്ങളെയും കൊണ്ട് കുളകരയിലേക്ക് ആണ് കൊണ്ടുപോയത്. ഞങ്ങളെ കുളത്തിലിറക്കി എന്നെയും അനിയനെയും നീന്താൻ പിഠിപ്പിച്ചു.

അങ്ങനെ ഊഞ്ഞാലിടലും, 

പാചകവും, പട്ടാളക്കഥകളും, നീന്തലും, കൃഷിയും, മരത്തിൽ കയറലും, ചീട്ടുകളിയുമൊക്കെ കൊണ്ട് ദിവസങ്ങൾ പിന്നിട്ടു. സത്യം പറഞ്ഞാൽ ഫോണിൻ്റെ കാര്യമേ മറന്നു. വിളിക്കാതെ ആയപ്പോൾ മമ്മി തിരിച്ചു വിളിച്ചു മമ്മിയോട് വിളിക്കാൻ മറന്നു പോയതാണെന്നും കളിയിലായിരുന്നെന്നും.ലുവായിയുടെ കയ്യിലേക്ക് ഫോൺ കൊടുത്തു മമ്മിയോട്. അവൻ ഒന്നേന്ന് മുതൽ എല്ലാം പറഞ്ഞു ലുവായിലുള്ള ഈ മാറ്റം അമ്മയെ സന്തോഷിപ്പിച്ചു. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഡ്യൂട്ടി കഴിയും അപ്പോ കൊണ്ടുവരാൻ വരാമെന്നും മമ്മി അവനോട് പറഞ്ഞപ്പോൾ. അവൻ പറയാ, ഇപ്പ വരണമെന്നില്ല, സാവധാനം റെസ്റ്റ് എടുത്തിട്ടൊക്കെ വന്നാൽമതിയെന്ന്. ഞങ്ങൾക്ക് ചിരി വന്നു പോയി ഫോൺ ഗ്രാൻപാക്ക് കൊടുത്തു മമ്മി ഗ്രാൻഡ്പായോട് താങ്ക്സ് പറഞ്ഞു. ഗ്രാൻഡ്പാ പറഞ്ഞു നിങ്ങളാ അവനെ ചീത്ത ആക്കിയത് എന്തിനും ഒരു പരിധി നൽക്കണം. പണം ആയാലും എന്തായാലും ചോദിക്കുന്നതെന്തും വാങ്ങിക്കൊടുത്തിട്ടാണ് ഇങ്ങനെ വന്നത്. വിനോദം എന്താണെന്നോ, പ്രകൃതി എന്താണെന്നോ ഒന്നും നിങ്ങൾ അവനെ പഠിപ്പിച്ചില്ല. അതൊക്കെ എന്താണെന്ന് ഇപ്പോൾ അവനു മനസ്സിലായി. കണ്ടില്ല സന്തോഷം.... അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ രോഗം മാറാനും എല്ലാവരും സുഖപ്പെടാനും പ്രാർത്ഥിക്കണം എന്ന് പറഞ്ഞു മമ്മി കോൾ കട്ട് ചെയ്തു . ഗ്രാൻ്റ്പാ ലുവായിയുടെ മുമ്പിൽ ഫോണും വച്ചു, ഡ്രോയിംഗ് ബുക്കും കളറും വച്ചു അപ്പോ അവൻ പറയാ, "വെടിപ്പും കോലാഹലങ്ങളെക്കാൾ രസം ചിത്രം വരയ്ക്കുന്നതാഗ്രാൻറ്പാ... വീടിനുള്ളിൽ ചിരി പൊങ്ങി.ഞങ്ങൾ ഗ്രാൻറ്പായെ കെട്ടിപ്പിടിച്ചു. ഗ്രാൻറ്പായുടെ മിഴികളിൽ സന്തോഷത്തിൻ്റെ മഞ്ഞു തുള്ളികൾ തൂകി ആ മഞ്ഞ് തുള്ളികൾ ഞങ്ങൾക്ക് കുളിരേകി. സ്നേഹത്തിൻറെ കുളിര് സ്നേഹത്തിൻറെ തണൽ.

അസ്ന ഷിറിൻ കെ.എ
8H എസ്.എൻ.എച്ച്.എസ്.എസ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം