ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ഒരുമയുടെ ബലം
ഒരുമയുടെ ബലം
ഒരിടത്ത് ഒരു വലിയ കാട് ഉണ്ടായിരുന്നു. ആ കാടിൻ്റെ പേര് കിങ്ങിണിക്കാട് എന്നായിരുന്നു. നമ്മുടെ സിംഹം ആയിരുന്നു കിങ്ങിണി കാട്ടിലെ രാജാവ്. കാട്ടിലുള്ള മ്യഗങ്ങൾ സിംഹത്തെ സി ഹമ്മാവൻ എന്നാണ് വിളിച്ചിരുന്നത്. കിങ്ങിണിക്കാട്ടിലെ മൃഗങ്ങൾ എല്ലാം ഒത്തൊരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഒരു ദിവസം നമ്മുടെ മാൻ അരുവിമലയുടെ അരുകിലൂടെ നടക്കുകയായിരുന്നു. അപ്പോൾ മുയലച്ഛൻ അതു വഴി വരുന്നുണ്ടായിരുന്നു. മുയലഛൻ മാനിനോടാരാഞ്ഞു,,,,, എന്താ മാനച്ഛാ ഇവിടെ?,,,, അപ്പോൾ മാൻ പറഞ്ഞു ,,, ഞാൻ പുല്ല് തിന്നാൻ വന്നതാണ്. അങ്ങിനെ പറഞ്ഞ് കൊണ്ട് മാൻ നടന്ന് നീങ്ങി. അന്ന് രാത്രി സിംഹ രാജാവിന് വയ്യാണ്ടായി. കാവലായി നിന്ന കുറുക്കൻമ്മാർ പിറ്റേന്ന് രാവിലെ വാർത്ത എല്ലാ മൃഗങ്ങളെയും അറിയിച്ചു. എല്ലാ മൃഗങ്ങളും കാടിൻ്റ മധ്യത്തിൽ ഒത്ത് കൂടി . സിംഹമ്മാവൻ്റ ചികിത്സക്കായി അമ്മക്കിളി നായ വൈദ്യനെ കൊണ്ടുവന്നു. നായ വൈദ്യൻ ചികിത്സിച്ചിട്ട് പറഞ്ഞു സിംഹമ്മാവന് വിട്ടുമാറാത്ത രോഗമാണ്. നായ വൈദ്യൻ സിംഹ രാജനെ പരിപാലിച്ചു. നായ വൈദ്യർ പറഞ്ഞു സിംഹ രാജൻ മരണത്തിൻ്റെ വക്കിലാണെന്ന്. എല്ലാ മൃഗങ്ങളുടെയും കണ്ണുകൾ നിറഞ്ഞു. നായ വൈദ്യർ ചികിത്സ മതിയാക്കി മടങ്ങി പോയി. പിന്നെ ധാരാളം വൈദ്യൻമ്മാർ വന്ന് പോയി. അവസാനം കരടി വൈദ്യർ വന്നു. ഒറ്റ നോട്ടത്തിൽ കരടി വൈദ്യർ പറഞ്ഞു സിംഹ രാജനെ രക്ഷിക്കാൻ കഴിയും. എല്ലാവരും സന്തോഷത്തോടെ കരടി വൈദ്യരോടാരാഞ്ഞു,,, അത് എങ്ങിനെ,,,, വൈദ്യർ അന്ന കുട്ടനോട് പറഞ്ഞു ,,, നീ വേഗം പോയി നിൻ്റെ തുമ്പിക്കൈയിൽ കുറച്ച് വെള്ളം കൊണ്ടുവരു,,,,, ആന കുട്ടൻ വൈദ്യർ പറഞ്ഞതുപോലെ ചെയ്തു. അവൻ തൻ്റെ തുമ്പികൈയ്യിൽ തൊട്ടടുത്ത അരുവിയിൽ നിന്നും ധാരാളം വെള്ളം ശേഖരിച്ചു. അവനത് കരടി വൈദ്യരുടെ അടുത്ത് കൊണ്ടുപോയി കൊടുത്തു. മുയലച ഛനോട് കുറേ പച്ചമരുന്നുകൾ കൊണ്ടുവരാൻ പറഞ്ഞു. മുയലച്ഛൻ വൈദ്യർ പറഞ്ഞപ്പോലെ പച്ചിലകൾ കൊണ്ടുവന്ന് കൊടുത്തു. വൈദ്യർ ഇലകൾ ഇടിച്ച് പിഴിഞ്ഞ് നീര് എടുത്തു. നീര് സിംഹ രാജന് കുടിക്കാൻ കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ സിംഹ രാജൻ എഴുന്നേറ്റിരു ന്നു. വൈദ്യർ മൃഗങ്ങളോട് പറഞ്ഞു,, നിങ്ങൾ ഇതേപോലെ നീര് ഇടിച്ച് പിഴിഞ്ഞ് കുറേ ദിവസം സിംഹത്തിന് കൊടുക്കണം,,,,,, മുഗങ്ങൾ ഉത്സാഹത്തോടെ മുടക്കമില്ലാതെ മരുന്ന് ഉണ്ടാക്കി സിംഹ രാജന് നല്കി. സിംഹ രാജൻ്റ അസുഖം പമ്പ കടന്നു. പഴയതുപോലെ സിംഹ രാജൻ കിങ്ങിണിക്കാട് വാണു. ഗുണപാഠം: ഒത്തൊരുമിച്ച് എന്നാൽ അസാധ്യമായത് എന്തും സാധ്യമാക്കാൻ കഴിയും എന്ന് ഈ കഥയിലൂടെ മനസിലാക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എർണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എർണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എർണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എർണാകുളം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ