ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒരു ദിനം

08:23, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ദിനം


പതിവ് പോലെ ഞാൻ അതിരാവിലെ എണീറ്റു. പ്രഭാതകൃത്യങ്ങൾ ചെയ്തു. ചായ കുടിച്ചു. ആ ദിനം അത് വല്ലാത്തൊരു അനുഭവമായിരുന്നു . എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദിവസം. കൊറോണ അതിവേഗം എല്ലായിടത്തും പടർന്നു പിടിച്ചു. ജനങ്ങൾ കണക്കില്ലാതെ മരണത്തിന് ഇരയാകുന്നു. ആ ദിവസം പുറത്തേയ്ക്കു നോക്കിയപ്പോൾ എല്ലാം നിശ്ചലം. ആരും ഇല്ല. എല്ലാവരും വീട്ടിനകത്താണ്. വാഹനങ്ങൾ ഇല്ല. കടകൾ ഇല്ല. അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. അന്നാണ് ലോക് ഡൌൺ തുടങ്ങിയത്. ഞാൻ ആ ദിവസം എന്റെ ഉപ്പയുടെയും ഏട്ടന്റെയും കൂടെ ഒരുപാട് കളിച്ചു. ഇത്ര സമയം ആദ്യമായിട്ടാണ് ഞാൻ എന്റെ ജീവിതത്തിൽ വീട്ടുകാരുടെ കൂടെ കളിക്കുന്നത്. ആ ദിനം അത് വല്ലാത്തൊരു അനുഭവമായിരുന്നു.

അൻസിൽ.വി കെ
1 B ജി.എം.എൽ പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം