ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം ശാന്തി തകർത്ത ഭീകരൻ/

Schoolwiki സംരംഭത്തിൽ നിന്ന്
ശാന്തി തകർത്ത ഭീകരൻ


ശാന്തമാം നാളുകൾ നീങ്ങവേ ഭൂമിയിൽ
ശാന്തി തകർത്തൊരു മാരി വന്നു.
അന്നു ഞാൻ ചിന്തിച്ചു
ചൈനയിലല്ലയോ
അതിനിവിടെ ഞാൻ
 വിഷമിച്ചിടണം?
അധികനാൾ പിന്നിടും മുമ്പൊരു
ദിനമിതാ ആ മാരി എൻ്റെ രാജ്യത്തും വന്നു.
കൊറോണ എന്നൊരു പേരിനാലീ മാരി കുറേ മനുഷ്യരേ കൊന്നു മണ്ണിൽ .
ഭീതിയിൽ ലോകം കഴിയുന്നു നിത്യവും ,
ഭയമേറി എങ്ങും വിജനമായി.
അകലങ്ങൾ പാലിച്ചു കഴിയണം നിത്യവും,
അകത്തളത്തിൽ തന്നെ കഴിഞ്ഞിടണം
എങ്ങുമേ പോകാതെ ആരെയും കാണാതെ എന്നുടെ വീട്ടിൽ ഞാൻ തങ്ങി നിൽപ്പൂ.
ജോലിയും കൂലിയും ഒന്നുമില്ലാതെയായ്
ആഘോഷവും ഭീതിയിൽ പോയ് മറഞ്ഞു
മർത്യർക്കറിയില്ല എന്നിതു മാറിടും,
മരുന്നിതിനിതുവരെ ഇല്ലതാനും
സർവ്വേശ്വരനല്ലാതാർക്കുമീ മാരിയെ
സംഹാരം ചെയ്യുവാനാകുകില്ല..

സഫിദ അൻവർ സാദത്ത്
8E ജി.എച്ച്.എസ്.എസ്.ശ്രീകണ്ഠാപുരം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത