ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/ഞാനും അമ്മയും
ഞാനും അമ്മയും
ഒരു ദിവസം രാവിലെ ഞാൻ എഴുന്നേറ്റ് വീടിന്റെ ഉമ്മറത്ത് വന്നിരുന്നു. നല്ല തണുപ്പുള്ള ഒരു വെളുപ്പാൻകാലം, ചുറ്റും ഞാൻ കണ്ണോടിച്ചു എന്തോരു ഭംഗിയാ ... പ്രകൃതി നിറയെ മരങ്ങളും , ചെടികളും , കുഞ്ഞി പക്ഷികളും . ഞാൻ അങ്ങനെ ആസ്വദിച്ചിരുന്ന സമയത്ത് അതാ വരുന്നു ഞങ്ങളുടെ മണിക്കുട്ടി, ഞങ്ങളുടെ മണിക്കുട്ടി ആരാണന്നോ ... അത് ഞങ്ങളുടെ കുഞ്ഞു പശുക്കുട്ടിയാണ്. അപ്പുപ്പൻ അവളെ പറമ്പിൽ പുല്ലു തീറ്റിക്കാൻ കൊണ്ടു പോകുകയാണ്. ഈ സമയം ഇളം വെയിലിൽ എന്റെ മുഖത്ത് സ്പർശിച്ചു കൊണ്ടിരുന്നു. എനിക്ക് ചുറ്റുമുള്ള കാഴ്ചകൾ ഒരു കൗതുകത്തോടെ ഞാൻ നോക്കി നിന്നു . സാധാരണ ഇങ്ങനെ ഒന്നിരിക്കാൻ പോലും സാധിക്കില്ലായിരുന്നു. ഇരുന്നാൽ തന്നെ ആസ്വദിക്കാൻ സാധിക്കില്ല.കാരണം സ്ക്കൂളിൽ പോകണം . എളുപ്പം റെഡിയാവണം എന്നു പറഞ്ഞു അമ്മ ധൃതി കൂടുമായിരുന്നു. ഇപ്പോൾ സ്ക്കൂളില്ല. അതുകൊണ്ടു തന്നെ ഇതൊക്കെ ആസ്വദിക്കാൻ പറ്റുന്നു. കൂട്ടുകാരെയും ടീച്ചറേയും എന്നും ഓർക്കും ഇനി എന്നാ സ്ക്കൂളിൽ പോകാൻ പറ്റുക, കൂട്ടുകാരെ കാണാൻ സാധിക്കുക എന്ന് ആലോചിച്ചിരിക്കുന്ന സമയത്ത് അമ്മ കാപ്പിയുമായി വന്നു എന്റെ അടുത്തിരിന്നു " എന്താ ജിത്തു മോനേ ഒരാലോചന " അമ്മ എന്നോട് ചോദിച്ചു അപ്പോൾ ഞാൻ പറഞ്ഞു അമ്മേ ദേ ... നോക്കൂ ആകാശത്ത് എന്ത് രസമാണല്ലേ ... വെള്ള പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങൾ . ഞാൻ ഇന്നുവരെ ഇങ്ങനെ കണ്ടിട്ടേയില്ല ...എന്നു ഭംഗി കാണാൻ അല്ലേ... അപ്പോൾ അമ്മ പറഞ്ഞു മോനേ ... ശരിയാ ഇപ്പോൾ കൊറോണ കാരണം ആളുകൾ വാഹനം ഉപയോഗിക്കുന്നില്ലല്ലോ കൂടാതെ അന്തരീക്ഷത്തിലേക്ക് പുക തുപ്പുകയും, ജലാശയങ്ങളിലേക്ക് മലിന ജലം ഒഴുക്കിവിടുകയും ചെയ്യുന്ന ഫാക്ടറികളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല അതുകൊണ്ടാണ് നമ്മുടെ പ്രകൃതിക്ക് ഇത്ര ഭംഗിയുണ്ടായത് എന്ന് അമ്മ പറഞ്ഞിട്ടു പോയി. ഞാൻ ചിന്തിച്ചു ശരിയാ എന്നുമില്ലാത്ത ഒരു ഭംഗിയാ ആകാശത്ത് . മേഘങ്ങൾ വെള്ള പഞ്ഞിക്കെട്ടു പോലെ ... ശരിക്കും കൊറോണ വൈറസ് കാരണമല്ലേ മനുഷ്യർ പ്രകൃതിയെ ഇപ്പോൾ നശിപ്പിക്കാതിരിക്കുന്നത്. അതുകൊണ്ട് സത്യത്തിൽ കൊറോണയേക്കാൾ പ്രശ്നക്കാർ പ്രകൃതിയെ നശിപ്പിക്കുന്ന നമ്മൾ മനുഷ്യർ തന്നെയല്ലേ എന്ന് ഞാൻ ചിന്തിച്ചു ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ