ജി എൽ പി എസ് ആണ്ടൂർ/അക്ഷരവൃക്ഷം/കൊറോണഎന്നകോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsandoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കോവിഡ് 19 <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന കോവിഡ് 19

പ്രിയരെ<

നമ്മളെല്ലാവരും കൊറോണ എന്ന വൈറസിന്റെ ഉപദ്രവം മൂലം ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ.ലോകം മുഴുവൻ ഇതിന്റെ ഉപദ്രവത്താൽ രോഗം കൊണ്ടും പട്ടിണികൊണ്ടും മറ്റുപല രൂപത്തിലും വളരെ പ്രയാസത്തിലാണ്. നമ്മുടെ രാജ്യമായ ഇന്ത്യയുംനമ്മുടെ കൊച്ചുകേരളവും എല്ലാംതന്നെ ഇപ്പോൾ ഇതിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന പ്രദേശ ത്തു നിന്ന് തുടങ്ങി ഇപ്പോൾ ലോകം മുഴുവൻ ഇതിന്റ കെടുതികൾ അനുഭവി

ക്കുകയാണ്

ലോകവൻശക്തികളായ അമേരിക്കയും ഇറ്റലിയും ചൈനയും അങ്ങനെ പല രാജ്യങ്ങളും ഇതിനെതിരെ പ്രതികരിക്കുന്ന വാർത്തകൾ നാം എന്നും കേട്ടുകൊണ്ടിരിക്കുകയാണ് അതിൽ നമ്മുടെ ഇന്ത്യയുടെ പ്രതിരോധ പ്ര വർത്തനങ്ങൾ ചർച്ചയായിരിക്കുകയാണ്.പ്രത്യേകിച്ച് നമ്മുടെ കൊച്ചു കേ രളം.വളരെപെട്ടെന്ന് തന്നെ ലോക്ഡൗൺ പോലെയുള്ള കാര്യങ്ങൾ സ്വീകരിച്ചതുകൊണ്ട് അധികം പ്രയാസങ്ങൾ നമുക്ക് വന്നില്ല. അതിന് ന മ്മൾ നമ്മുടെ ആരോഗ്യപ്രവർത്തകരേയും പോലീസ് ഉദ്യോഗസ്ഥരേയഎ ത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.സ്വന്തം കുടുംബത്തെപ്പോലും മറന്നു കൊണ്ടാണ് ഓരോരുത്തരുംപ്രവർത്തിക്കുന്നത് അതുപോലെ നമ്മുടെ ഭര ണകർത്താക്കളും അവരുടെ ജോലി വളരെ കൃത്യമായി അനുഷ്ഠിക്കുന്നു

നമ്മളെപ്പോലുള്ള പൊതുജനങ്ങൾ അവർ പറയുന്ന കാര്യങ്ങൾ അനു സരിക്കുകയും വീട്ടിൽനിന്ന് പുറത്തിറങ്ങാതെ പരമാവധി അരുമായി സഹകരിക്കുകയും വേണം. എല്ലാം നമ്മുടെ നമ്മൾ മറന്ന്പോകരുത്. ഇപ്പോൾ നമ്മുടെ അയൽസംസ്ഥാനങ്ങളിലെല്ലാം രോഗം പടർന്നു പിടി ക്കുകയാണ്.നമ്മൾ വളരെ വളരെയധികം ശ്രദ്ധചെലുത്തേണ്ട സമയമാണ് നമ്മിലൂടെ കടന്ന് പോകുന്നത്.നമ്മൾ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ അത് വ ളരെ നാശത്തിലേക്കാണ് പോവുക.അതുകൊണ്ട് നമ്മൾ ലോക്ഡൗൺ പിൻവലിക്കുന്നതുവരെ വീട്ടിൽ അടങ്ങിയിരിക്കുക.നമുക്ക് വീട്ടിൽ ഇരു ന്ന് കൊണ്ടുതന്നെ ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്.ഉദാഹരണ ത്തിന് പച്ചക്കറികൃഷിചെയ്യാൻ മാതാപിതാക്കളെ സഹായിക്കാം, വീട്ടി ലെമറ്റുജോലികളിലും അവരെ സഹായിക്കാം നമ്മുടെ പുസ്തകങ്ങളെല്ലാം വായിക്കാം,പഠിക്കാം.

ഏതായാലും എന്നെപ്പോലുള്ള വദ്യാർത്ഥികളെ സംബന്ധിച്ച് ഈകൊറോണ കൊണ്ട് ഞങ്ങൾക്കു സന്തോഷമുള്ള കാര്യങ്ങളാണ് നടക്കുന്നത്.വീട്ടിലുള്ളവരെഎപ്പോഴും കാണാനും അവരോടൊപ്പം സമയം ചിലവഴിക്കാനും സാധിക്കുന്നുണ്ട്.പിന്നെസ്കൂളിലുള്ള ടീച്ചർമാരേയും കൂ ട്ടുകാരേയും കാണാത്തതിലുള്ള വിഷമവുമുണ്ട്.എന്നിരുന്നാലും ഇതെല്ലാം നമ്മുടെ നന്മക്കുവേണ്ടിയാണല്ലോ.എത്രയും പെട്ടെന്ന് ഈരോഗം നമ്മു ടെ നാട്ടിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥി ക്കുന്നു.അതിനുശേഷം പഴയതുപോലെ നമ്മളെല്ലാവരും വീണ്ടും കണ്ടു മുട്ടും .എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.അതിനായി പ്രാർ ത്ഥിക്കുന്നു.നല്ലൊരുനാളേക്കായി നമുക്ക് കാത്തിരിക്കാം

നിങ്ങളുടെ സ്വന്തം

മിൻഹാജ്
3 A ജി.എൽ.പി.എസ്.ആണ്ടൂർ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം