എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യം

ഓർമയിൽ എന്നും ഓമനിപ്പൂ ഞാൻ
മധുരം നൽകും ബാല്യം
നോവിന്റെ ഇടനാഴിയിൽ എന്നും
മുറിവേറ്റ വീണ നാളുകൾ
മധുര സ്വപ്നത്തിൽ മൊട്ടിട്ടു
നാമ്പിട്ട മധുരമാം ബാല്യം......
ഓർമയിൽ എവിടെയോ
പോയി മറഞ്ഞു
കനിവിന്റെ നിറവാർന്ന ബാല്യം
മധുരമാം ബാല്യമേ നീ
എന്തിന് നൽകി ഈ യൗവനം

മുറിവേറ്റ നൊമ്പര പാടുകളെക്കാൾ
ഞാൻ അറിയുന്നു ഈ തുടിക്കും
യൗവ്വനം ഒരു കയിപ്പെന്ന്.
വരുമോ ഇനിയൊരു ബാല്യം.......

ശ്രീലക്ഷ്മി . പി.. എസ്
9C എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത