സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി/അക്ഷരവൃക്ഷം/ലോകത്തെ കീഴടക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തെ കീഴടക്കിയ മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ കീഴടക്കിയ മഹാമാരി

ഒരു മനുഷ്യനും ചിന്തിക്കാൻ കഴിയാത്ത അത്ര വേഗത്തിലാണ് കൊറോണ ഈ ലോകം കീഴടക്കിയത്. ചൈനയിലെ വുഹാനിൽ ഉൽഭവിച്ച് കൊറോണ എന്ന മഹാമാരി കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണല്ലോ നമ്മുടെ ഈ കൊച്ചുകേരളത്തിലും എത്തിയത്. ഇതിനെ അതിജീവിക്കുവാൻ ഒറ്റ മാർഗമേയുള്ളൂ ബ്രേക്ക് ദി ചെയിൻ. പരിഭ്രാന്തി അല്ല വേണ്ടത് ജാഗ്രതയാണ്. ഇന്നത്തെ മുൻകരുതൽ നാളത്തെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ദിവസവും ആയിരക്കണക്കിന് ആളുകൾ ആണ് മരിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമുക്കും നമ്മുടെ വീടുകളിൽ ഒതുങ്ങി കൂടാം. നമുക്ക് നമ്മുടെ ഒത്തിരി അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടു... പരീക്ഷകളും.... ഈ അവസരം നമുക്ക് പറ്റുന്നതുപോലെ മാതാപിതാക്കളുടെ കൂടെ പച്ചക്കറികൾ നടുവാനും ചെറിയ ചെറിയ ജോലികളിൽ അവരെ സഹായിക്കുവാനും ശ്രമിക്കണം. കൂടുതൽ സമയം മാതാപിതാക്കളോടും സഹോദരങ്ങളോടും കൂടെ ചിലവഴിക്കുവാൻ ഉം അതുവഴി കുടുംബബന്ധങ്ങൾ ഊഷ്മളം ആക്കുവാനും സാധിക്കും. അതുപോലെ മുഴുവൻ സമരം കളിക്കാതെ പടം വരയ്ക്കുക യോ ദൈവം അനുഗ്രഹിച്ചു നൽകിയ ഒരുപാട് കഴിവുകൾ നമ്മളിൽ ഉണ്ട്. അതെല്ലാം നല്ല രീതിയിൽ പ്രയോജനപ്പെടുത്തുവാൻ ഉള്ള അവസരമാണിത്. ഇപ്പോൾ നമ്മുടെ നാട്ടിനേ നോക്കൂ.... ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. നമ്മളെല്ലാവരും ഒന്നാണ്... പ്രളയത്തെ അതിജീവിച്ച് നമ്മൾ കൊറോണ എന്ന ഈ മഹാമാരിയെ യും അതിജീവിക്കുക തന്നെ ചെയ്യും ഉറപ്പ്. അതിനായി നമുക്ക് പ്രാർത്ഥിക്കാം കൈകോർക്കാം നല്ലൊരു നാളെക്കായി..

നക്ഷത്ര ബിനോയ്‌
6 B സെൻറ് ജോർജ് യുപിസ്കൂൾ പുൽപ്പള്ളി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം