സൗത്ത് വയലളം യു പി എസ്/അക്ഷരവൃക്ഷം/സൈക്കിൾ
സൈക്കിൾ
എൻ്റെ ഏറ്റവും വലിയ ഒരു മോഹമായിരുന്നു ഒരു സൈക്കിൾ വേണമെന്നത് .ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ പറഞ്ഞു " കാൽനിലത്തു കുത്തണ്ടേ! നീ രണ്ടാം ക്ലാസിലെത്തട്ടെ" എന്ന് . രണ്ടാം ക്ലാസിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു "കുറച്ചു കൂടി ഉയരം വയ്ക്കണ്ടെ! മൂന്നാം ക്ലാസിലെത്തട്ടെ "എന്ന്. മൂന്നാം ക്ലാസിലെത്തിയപ്പോൾ സ്ക്കൂൾ തുറക്കാൻ പറ്റാതെ മഴയും മഴക്കെടുതികളും ... ഞങ്ങളെല്ലാവരും പേടിച്ചു . അച്ഛൻ പറഞ്ഞു "മോന് സൈക്കിൾ അവധിക്കാലത്ത് വാങ്ങിത്തരാം കേട്ടോ " എന്ന് .കൊറോണ എന്ന മഹാമാരി കാരണം പഠനോത്സവം കഴിഞ്ഞ ഉടനെ സ്ക്കൂൾ ചടപടേന്ന് അടച്ചു കളഞ്ഞു .പക്ഷേ എനിക്കിപ്പോഴും സൈക്കിൾ കിട്ടിയില്ല... അച്ഛൻ്റെ വർക്ക്ഷോപ്പ് അടച്ചിട്ടിരിക്കുന്നു .അമ്മയുടെ മെഡിക്കൽ ഷോപ്പ് തുറന്നു തന്നെ .. താമസിയാതെ എനിക്കച്ഛൻ നല്ലൊരു സൈക്കിൾ വാങ്ങിത്തരുമായിരിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തലശ്ശേരി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ