വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/നന്മമരം

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpaupskundurkunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മമരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മമരം

താരും തളിരും ചൂടും വന്മരം
മാനംമുട്ടെ നിൽക്കുന്നു

മരമേകുന്ന കായും കനിയും
പൊരിയും വയറിന്നമൃതാകും

തണലും കുളിരും നൽകും മരമോ
തളർന്നു വരുന്നോർക്കൊരു താങ്ങാകും

അന്തിയുറങ്ങാൻ പാറി നടക്കും
കിളികൾക്കതൊരു കൂടാകും

മഴമേഘങ്ങളെ മാടി വിളിച്ചത്
ഭൂവിൽ കുളിരർമഴ പെയ്യിക്കും

 

അനന്യ കെ പി
6 ബി വി.പി.എ.യു.പി. സ്ക്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത