താരും തളിരും ചൂടും വന്മരം മാനംമുട്ടെ നിൽക്കുന്നു മരമേകുന്ന കായും കനിയും പൊരിയും വയറിന്നമൃതാകും തണലും കുളിരും നൽകും മരമോ തളർന്നു വരുന്നോർക്കൊരു താങ്ങാകും അന്തിയുറങ്ങാൻ പാറി നടക്കും കിളികൾക്കതൊരു കൂടാകും മഴമേഘങ്ങളെ മാടി വിളിച്ചത് ഭൂവിൽ കുളിരർമഴ പെയ്യിക്കും
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത