സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഞാൻ നല്ലവൻ
ഞാൻ നല്ലവൻ
ഞാൻ നല്ലവനാണ് എന്ന് ഞാൻ മാത്രമേ പറയൂ എന്റെ പേര് കോവിട് - 19 ഈ പേര് എനിക്ക് എങ്ങനെ വന്നു എന്ന് അറിയുമോ നിങ്ങൾക്ക്? 2019 ഡിസംബറിൽ വുഹാൻ എന്ന നഗരത്തിൽ ഞാൻ പതിയെ ഇറങ്ങി. കൊറോണ വൈറസ് ഡിസീസ്-2019 എന്നതിന്റെ ചുരുക്കപ്പേരാണ് കോവിട് -19. അതൊക്കെ പോട്ടെ ഞാൻ ഇപ്പോൾ എല്ലാ രാജ്യത്ത് ഉണ്ട് എന്നെ അറിയാത്തവർ ഇപ്പോൾ ആരും കാണില്ല. " എനിക്കൊന്നും ഇതു വരില്ല "എന്ന് പറഞ്ഞ എല്ലാവരുടെയും അടുത്തേക്ക് ഞാൻ എത്തി. ഇന്ത്യയുടെ ഏറ്റവും അറ്റത്തു കിടക്കുന്ന കേരളമെന്ന കൊച്ചു സംസ്ഥാനവും ഞാൻ വന്നെത്തി. വൃത്തിയായി ചുറ്റുപാട് എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല വൃത്തിയില്ലായ്മ എന്റെ കൂടെപ്പിറപ്പാണ് . ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ നിങ്ങൾക്ക് എന്നെ തോന്നിയേക്കാം ഒരുവശത്ത് ഞാൻ ചെയ്തത് നല്ലതും മറുവശത്ത് മോശവും. തിരക്കുകൾ കാരണം വീട്ടിൽ കുട്ടികളുടെ അടുത്ത് ഇരിക്കാൻ കഴിയാത്തവർക്ക് അവരുടെ കൊതിതീരുവോളം ഞാൻ അതിനുള്ള സമയം കൊടുത്തു. കുട്ടികൾക്ക് വളരെയധികം സന്തോഷമായി. ഒരുപാടുപേർ ഞാൻ മൂലം ഈ ലോകം വിട്ടു പോയി ഒത്തിരി പേർക്ക് ഞാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കി ഇതൊന്നും ഞാൻ ആഗ്രഹിച്ചതല്ല. നിങ്ങൾ ഇനിയും മനസ്സിലാക്കാതെ പോകരുത്. എങ്ങനെ എന്നെ പ്രതിരോധിക്കണം എന്നത് എപ്പോഴും വൃത്തിയായി മാത്രം ഇരിക്കുക. ഒരാളിൽ നിന്ന് ഒരു സമൂഹത്തിലേക്ക് നിങ്ങൾ ചിന്തിക്കുന്നതിലും വേഗത്തിൽ ഞാൻ പകരും. അതുകൊണ്ട് നിങ്ങൾ എപ്പോഴും ശുചിത്വം പാലിക്കണം ആവശ്യമില്ലാതെ ആൾക്കൂട്ടത്തിൽ കൂടരുത്. സോപ്പുപയോഗിച്ച് കയ്യും മുഖവും കഴുകണം. പുറത്തിറങ്ങുമ്പോൾ മുഖാവരണം നിർബന്ധമായും ഉപയോഗിക്കുക. ഞാൻ പോയാലും നിങ്ങൾ ശീലിച്ചാൽ നല്ല കാര്യങ്ങൾ ഒരിക്കലും മുടക്കരുത് ഇനി അധികനാൾ എനിക്കിവിടെ പിടിച്ചുനിൽക്കാൻ സാധിക്കില്ല. മുൻകരുതൽ പാലിച്ചാൽ ഞാൻ കുടുംബത്തോടെ വന്നാലും നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. ഇനി നിങ്ങൾ പറ ഞാൻ നല്ലവനാണോ എന്ന് ഞാൻ പറയും ഞാൻ നല്ലവനാണെന്ന്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ