സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഭൂമിക്ക് എന്റെ ഒരു കത്ത്
ഭൂമിക്ക് എന്റെ ഒരു കത്ത്
എന്തൊക്കെയുണ്ട് വിശേഷങ്ങൾ. സുഖമാണെന്ന് കരുതുന്നു. ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ അറിഞ്ഞു കാണുമല്ലോ. ഇങ്ങനെ ഒരു കത്ത് എഴുതണമെന്ന് കുറേക്കാലമായി വിചാരിക്കുന്നു. മുറ്റത്തെ ചെടികളെയും ആകാശത്തിലെ നക്ഷത്രങ്ങളെയും കുളത്തിലെ മീനുകളെയും പറമ്പിലെ പക്ഷികളെയുമൊക്കെ അടുത്തറിയാനും സംസാരിക്കാനുമൊക്കെ ഇപ്പോൾ എനിക്ക് ഒരുപാടു സമയം ഉണ്ട്. പുറത്തിറങ്ങാൻ പറ്റാത്തതിൽ ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും ഇപ്പോൾ ഇഷ്ടമായി തുടങ്ങി. തങ്ങൾക്കിപ്പോൾ വലിയ സമാധാനമായിരിക്കും അല്ലെ. ആ മുഖം നല്ല പ്രസന്നമാണെന്ന് ആകാശത്തുനോക്കുമ്പോൾ തന്നെ അറിയാം. കാട്ടുതീയില്ല മണൽവാരൽ ഇല്ല, വിഷപുകയില്ല പാറ പൊട്ടിക്കലില്ല. ആകെയൊരു കുളിർമ അല്ലെ. എന്റെ വർഗ്ഗമായ മനുഷ്യനെ കൊല്ലാൻ തങ്ങൾ തന്നെ പറഞ്ഞുവിട്ട വൈറസ് ആണ് ഇതെന്ന് എനിക്ക് തോന്നുന്നു. ആ മുഖത്തു ഒരു കള്ളച്ചിരി ഞാൻ കാണുന്നുണ്ട് ഞാൻ നിർത്തുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ