സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ ഏക മാർഗം
പ്രതിരോധം തന്നെ ഏക മാർഗം
കൊറോണ വൈറസ് (കോവിഡ് -19 ) എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. മരുന്ന് കണ്ടുപിടിക്കാത്തതുകൊണ്ടു തന്നെ പ്രതിരോധം തന്നെയാണ് എകമാർഗം. ഇതിനായി ഇടയ്ക്കിടെ കൈയും മുഖവും ആൽക്കഹോൾ സാനിറ്റൈസറോ സോപ്പോ ഇട്ടു കൈ കഴുകുക. ഇവ ഒന്നും ലഭിച്ചില്ലെങ്കിൽ ബാർസോപ്പ് ഉപയോഗിച്ചാൽ മതി. കൊറോണ വൈറസിന്റെ പുറത്തുള്ള ആവരണമായ കൊഴുപ്പ് തകർക്കാനാണ് കൈ കഴുകാൻ പറയുന്നത്. കേരള പോലീസും ആരോഗ്യ പ്രവർത്തകരും പറയുന്നത് മനസിലാക്കി വീട്ടിൽ തന്നെ ഇരുന്ന് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങുക. പോകുമ്പോൾ മാസ്ക്കും കൈയുറയും ധരിക്കുക. സമൂഹവ്യാപനം തടയുക. പരമാവധി വീട്ടിലുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇനി വരുന്ന നാളുകളിൽ സാമ്പത്തികമാന്ദ്യം വരാൻ വളരെയധികം സാധ്യതയുണ്ട്. ഈ സമയവും കടന്നു പോകും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ