എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ
പെയ്തൊഴിയാതെ
ഒരോ അവധിക്കാലം വരുമ്പോഴും ഒരുപ്പാടു സന്തോഷമാണ്. പക്ഷെ ഇത്തവണ എല്ലാം തകിടം മറിച്ചു .എല്ലാ അവധിക്കാലത്തും ഒരു യാത്ര പതിവുള്ളതാണ്. അത് പോകാൻ കഴിയാത്ത വിഷമം വല്ലാതെ എന്നെ അലട്ടി. ഒന്നും ചെയ്യാൻ ഇല്ലാത്തതുപോലെ തോന്നിയ ദിനങ്ങൾ. അപ്രതീക്ഷിതമായി കുറേ കളറുകളും കുപ്പികളും എന്റെ മുന്നിൽ വെച്ചു തന്നു. എന്റെ ഉമ്മ പറഞ്ഞു എതെങ്കിലും ഒന്ന് ചെയതു നോക്ക്. എന്തായാലും നീ ഫോൺ നോക്കുന്നതലെ ഇതിൽ വല്ലതും ചെയ്യു.ഒരു കൈ നോക്കാം എന്ന് കരുതി. കുപ്പികൾ വർണ്ണങ്ങൾ കൊണ്ട് മുക്കി കുറച്ചു മരക്കുകൾ ചെയതു. ചെയ്ത വർക്കുകൾ എല്ലാവർക്കും ഇഷ്ടമായി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അതും മുഷിപ്പ് തോന്നി. അതു കഴിഞ്ഞപ്പോൾ ഉമ്മ പറഞ്ഞു കുറച്ച് ചെടികൾ നട്ടു നോക്കുയെന്ന കരുതി. കുറച്ച് വിത്തുകളും ചെടികളും എടുത്ത് മണ്ണ് കിളച്ച് അതിൽ നട്ടു. ഒരോ ദിവസവും അതിൽ വെള്ളമൊഴിച്ചു അതിൽ ഒരോ ദിവസവു൦ ഇലകൾ വളരുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നി . പിന്നെ മുഴുവൻ ശ്രദ്ധയും അതിൽ ആയി.അതിൽ വിരിഞ്ഞ പൂവ് കാണുമ്പോൾ മനസ്സ് നിറയും. പൂമ്പാറ്റകൾ വന്ന് പാടി കളിക്കുന്നത് കാണാൻ എന്ത് രസമാണ് .മനസ്സിന്റെ വിഷമം എല്ലാം മാറി മണ്ണിനെ സ്നേഹിച്ചു.അതിനിടയിൽ ഊഞ്ഞാലുകെട്ടി. അടുത്ത വീട്ടിലെ കുട്ടികളെല്ലാം കളിക്കാൻ വരാൻ തുടങ്ങി .അവധിക്കാലം നല്ല രസമായി .പ്രതീക്ഷിക്കാതെ വന്ന മഴ അതിനെ കുടുതൽ ഭംഗി കാണാതെ പോകരുത് .അതിനിടയിൽ നോമ്പ് കാലം എത്തി. എല്ലാ നോമ്പ് കാലത്തെ പോലെ അല്ല ഈ നോമ്പ് .എല്ലാവരും കുടിയുള്ള നോമ്പ് തുറ വല്ലാത്ത രസമായിരുന്നു അതു വല്ലാതെ മിസ്സ് ചെയ്യുന്നു .എങ്കിലും ഉമ്മാന്റെ കുടെ ഞാനും പലഹാരം ഉണ്ടാക്കാൻ സഹായിക്കും. ആദ്യ നോമ്പ് പോലെ ഒന്നുമില്ല ട്ടോ. എല്ലാവരും കൂടെ ഒത്തുരുമിച്ച് നോമ്പ് തുറന്ന് നോമ്പുകൾ വല്ലാത്ത ഒരു ഇഷ്ട്ടമായിരുന്നു. നല്ല ചൂടാണ് അന്തിരിക്ഷത്തിൻ. എങ്കിലും ഈ മഹാമാരി കാലത്ത് ഈ ചുട് ഒരു അനുഗ്രഹമാണ്. എങ്കിലും ഒരു അവധികാല യാത്ര ബാക്കിയായി .എങ്കിലും സാരമില്ല എത്രയും വേഗം ഈ കൊറോണ എന്ന മഹാമരി ഒഴിഞ്ഞു പോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ