ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസ്സിലെ ലീഡർ ആയിരുന്നു ആകാശ്. വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് അവരുടെ ടീച്ചർ പറഞ്ഞിരുന്നു. പ്രാർത്ഥനയിൽ പങ്കെടുക്കാത്തവർക്ക് കഠിനശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു .അന്ന് ഒരു കുട്ടി മാത്രം പങ്കെടുത്തില്ല. ടീച്ചർ ചോദിച്ചു : ആകാശ് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥയിൽ വരാതിരുന്നത് ?ആകാശ് പറഞ്ഞു: 'ഇന്ന് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നിരുന്നു .ജിബിൻ മാത്രം വന്നില്ല. എന്താ ജിബിൻ ആകാശ് പറഞ്ഞത് സത്യമാണോ ? ഇന്ന് നീ പ്രാർത്ഥനയ്ക്ക് പങ്കെടുത്തില്ലേ ? ജിബിൻ പറഞ്ഞു: ഇല്ല ടീച്ചർ ഇന്ന് ഞാൻ പ്രാർത്ഥനയ്ക്കു പങ്കെടുത്തില്ല . ടീച്ചർ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷയിൽ ക്ലാസ്സ് റൂം നിശ് ബദമായി .അവനെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും ഇന്ന് ജിബിന് ശിക്ഷ ലഭിക്കുമെന്ന് വിചാരിച്ച് പരസ്പരം നോക്കി ചിരിച്ചു കൊണ്ടിരിന്നു. കാരണം അവർക്ക് ജിബിനെ അത്ര ഇഷ്ടമില്ലായിരുന്നു . ജിബിൻ നന്നായി പഠിക്കുന്ന വിദ്യർത്ഥി ആണ് .അവന്റെ കൈയ്യക്ഷരം മനോഹരമായിരിരുന്നു .ടീച്ചർ കൊടുക്കുന്ന ഹോം വർക്കുകൾ അന്നന്ന് തന്നെ ചെയ്യുമായിരുന്നു അതിനാൽ മറ്റു വിദ്യാർത്ഥികൾ അവനെ കാണുമ്പോൾ തന്നെ വെറുപ്പ് കാണിച്ചിരുന്നു .ടീച്ചർ പറഞ്ഞു "നോക്കു ജിബിൻ ആര് തെറ്റ് ചെയ്താലും ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യണം .അതിന് മുമ്പ് നീ എന്ത് കൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് എന്ന് പറയു? ജിബിൻ പറഞ്ഞു , ടീച്ചറെ പതിവ് പോലെ തന്നെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് ഞാൻ കാസ്സിൽ എത്തിയിരുന്നു .എന്നാൽ ക്ലാസ്സിലെ വിദ്യാർത്ഥികൾ എല്ലാം പ്രാർത്ഥനയ്ക്ക് പോയിരുന്നു .അപ്പോഴാണ് ഞാൻ ക്ലാസ്സ് ശ്രദ്ധിച്ചത് ഭയങ്കര പൊടി ,കീറിയ കടലാസുകൾ കക്ഷണങ്ങൾ അവിടെ ഇവിടെയും ചിതറി കിടന്നിരിന്നു .ക്ലാസ്സ് റൂം കാണാൻ തന്നെ വൃത്തികേടായിരുന്നു .മാത്രമല്ല ഇന്ന് ഇത് ശുചിയാേക്കണ്ട വിദ്യാർത്ഥികൾ അത് ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയന്ന് ഞാൻ മനസ്സിലാക്കി എന്നാൽ ഞാൻ എങ്കിലും ഇത് വൃത്തിയാക്കാം എന്ന് കരുതി അത് ചെയ്തു .അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ എനിക്ക് പങ്കെടുക്കാൻ കഴിഞില്ല .അവർക്ക് പകരം നീ എന്തിന് ഇതൊക്കെ ചെയ്തതെന്ന് ടീച്ചർ ചോദിക്കുമായിരിക്കും. നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാം എന്ന് എനിക്ക് തോന്നി. മാത്രമല്ല ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ടീച്ചർ ഞങ്ങൾക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടല്ലോ?വൃത്തിഹീനമായ സ്ഥലത്ത് ഇരുന്ന് പഠിച്ചാൽ എങ്ങനെയാണ് അറിവ് നേടുക.? അത് കൊണ്ടാണ് ഞാൻ ഇത് ചെയ്തത് .ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ടീച്ചർ തരുന്ന എന്തു ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് .ടീച്ചർ പറഞ്ഞു : വളരെ നല്ലത് .ജിബിൻ നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ വിദ്യാലയം ശുചിത്വമുള്ളതായി മാറും നീ എന്റെ വിദ്യാർത്ഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു . ടീച്ചർ ജിബിനെ അഭിനന്ദിച്ചു .കണ്ടില്ലേ ?ജിബിന്റെ സംസ്കാരം എന്ന് പറഞ്ഞു കൊണ്ട് മറ്റുള്ള കുട്ടികളെ അർത്ഥത്തോടെ നോക്കി


ഗുണപാഠം - ഈ കോവിഡ് കാലത്ത് നമ്മുക്കും ജിബിനെ പോലെ ' വീടും നാടും നമ്മെ തന്നെയും ശുചിയാക്കി നമ്മെയും മറ്റുള്ളവരെയും കോവിഡിൽ നിന്ന് രക്ഷിക്കാം .

അലൻ റോയി
8 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ