എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsareekkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വില്ലൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വില്ലൻ

സ്കൂൾ അടച്ചപ്പഴേ എനിക്ക് ഭയങ്കര സന്തോഷമായി. ഇഷ്ടം പോലെ കളിക്കാലോ പഠിക്കെടാ....പഠിക്കെടാ... എന്ന് അമ്മ കണ്ണുരുട്ടുകയില്ലല്ലോ. പിറ്റേന്ന് നേരത്തേ ഉണർന്നു. കാര്യങ്ങളൊക്കെ പെട്ടെന്ന് തീർത്ത് ഞാൻ പാടത്ത് കളിക്കാൻ പോകാനിറങ്ങി. എങ്ങോട്ടാ മോനേ.. പാടത്ത് കളിക്കാൻ അപ്പോ ... നീ ടീവീലും പത്രത്തിലുമൊന്നും കണ്ടില്ലേ? കൊറോണക്കാലമാണ് പുറത്തിറങ്ങാൻ പറ്റൂല്ല. ഇതെന്താണപ്പാ.... പുതിയ സാധനം.. ഞാൻ അമ്പരന്നു. മോനേ അതൊരു മാരക രോഗമാണ്. പിടിപെട്ടാൽ രക്ഷപെടുന്നവര് ചുരുക്കമാണ്. ശ്വാസം മുട്ടി മരിച്ചു പോകും രോഗാണുക്കൾ പെട്ടെന്ന് പകരും.പുറത്തിറങ്ങിക്കൂടാ ഞാൻ പത്രം തുറന്നു നോക്കി .അതിൽ മുഴുവനും കോവിഡ്- 19 എന്ന വില്ല നെക്കുറിച്ചായിരുന്നു. അച്ഛനാണെങ്കിൽ ഇപ്പോൾ ടി.വിയിൽ വാർത്തയല്ലാതെ വേറൊന്നും വയ്ക്കുന്നില്ല. വാർത്തയിൽ മുഴുവനും ഈ വില്ലനാണ് നിറഞ്ഞു നിൽക്കുന്നത്. അങ്ങാടിയിൽ ഒരു കടയും തുറക്കുന്നില്ല റോഡിൽ വാഹനങ്ങളൊന്നുമില്ല. തീവണ്ടിയില്ല. എന്തിന്.... ഒരു വിമാനം പോലും പറക്കുന്നില്ല. പാടത്ത് കുട്ടികളില്ല. തോട്ടിൽ മീൻപിടുത്തമില്ല ചേട്ടൻമാർ പന്തുകളിക്കുന്നില്ല. അച്ഛൻ പോലും വല്ലപ്പോഴുമേ പുറത്തിറങ്ങാറുള്ളൂ. അതും മാസ്ക്കും ഗ്ലൗസുമൊക്കെ യിട്ട് ഒരു ബഹിരാകാശ സഞ്ചാരിയെ പോലെ. ഏതായാലും എൻ്റെ അവധിക്കാലം നഷ്ടമായി. ഇനി കഥാപുസ്തകം വായിച്ചും ചിത്രം വരച്ചും ഒക്കെയങ്ങ് കഴിഞ്ഞുകൂടാം. അല്ലാതെന്താ... ചെയ

Shifa P
7E Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ