സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ഒഴുകട്ടേ ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''ഒഴുകട്ടേ ഞാൻ''' | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഒഴുകട്ടേ ഞാൻ

തെളിനീരേകീടും കുടിനീരേകീടും
പുഴയായിരുന്നു ഞാൻ എന്നതു മറന്നുനീ
മീനുകൾ കളിക്കും നീന്തിത്തുടിച്ചീടും
പുഴയായിരുന്നു ഞാൻ എന്നതു മറന്നു നീ
തെളിനീരില്ലാ കുടിനീരില്ലാ
മത്സ്യങ്ങളില്ലാ ജീവനില്ലാ
അഴുക്കൊഴുക്കി വിഷമൊഴുക്കി
മലിനമാക്കി കൊന്നു നീ
മണലൂറ്റി മത്സ്യം പിടിച്ച്
എന്റെ ജീവനെടുത്തുനീ
നിനക്കുതരാനിനി കുടിനീരില്ലാ
തെളിനീരില്ലെന്നോർക്കുനീ
നീക്കൂനിൻ മാലിന്യങ്ങൾനിർത്തൂ നിൻ ക്രൂരതകൾ
ഒഴുകട്ടേ ഞാൻ ശാന്തമായ്

എമി ജോഷി
4 സി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത