ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ഭൗതീക പ്രപഞ്ച ത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദം ആണ് പ്രകൃതി. വൈവിധ്യമാർന്ന ജീവ ഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്ക് നില നിൽക്കാൻ ആകില്ല. പ്രകൃതി എന്ന് പറയുമ്പോൾ അതിന്റെ കേന്ദ്രത്തിൽ മനുഷ്യൻ ഇല്ല എന്നാൽ പരിസ്ഥിതി എന്നുപറഞ്ഞാൽ അതിന്റെ കേന്ദ്രത്തിൽ മനുഷ്യൻ ഉണ്ട്. പ്രകൃതി എന്ന് പറയുമ്പോൾ നമുക്ക് അന്യമായതു അല്ലെങ്കിൽ അനാവശ്യ മായ എന്തോ ഒന്ന് എന്നാണ് ഇന്നത്തെ സമൂഹം കാണുന്നത്. നാം പ്രകൃതിക്കുള്ളിൽ ആണ് ജീവിക്കുന്നത് എന്നത് ബോധപൂർവ്വമോ അല്ലാതെയോ മറന്നുപോകുന്നു. നമുക്ക് ചുറ്റുമായി വീശിഅടിക്കുന്ന ഈ കാറ്റുണ്ടല്ലോ അതാണ് എൻറ്റ ജീവവായു, നമ്മുടെ ചുറ്റുപാടിൽ ഉള്ള പുഴയിലുടെ, അരുവിയിലൂടെ ഒഴുകുന്ന ജലമാണ് എൻറ്റ ഈ ശരീരത്തിലൂടെ ജലമായിപ്രവഹിക്കുന്നത്, ഈ ഭൂമി ആണ് എന്റെ മജ്ജയും മാംസവും അടങ്ങുന്ന ശരീരവും, ഈ ഭൂ ഗുരുത്വാകർഷണം ആണ്. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹം ജീവിക്കുന്നത്. പ്രകൃതിനമുക്കുള്ളിൽ തന്നെഉള്ള ഒരു നിത്യസത്യമാണ് ആ സത്യത്തെ നാം നെഞ്ചോട് ചേർത്ത് മുറുകെ പിടിക്കുക. അല്ലാതെ ശുദ്ധ സംഗീതത്തോടെ ഒഴുകുന്ന നദികളിൽ വിഷവസ്തുക്കൾ, മാലിന്യങ്ങൾ, പ്ലാസ്റ്റിക് ക്കുകൾ ഒക്കെ വലിച്ചെറിഞ്ഞു അശുദ്ധമാകുന്നു. പ്രതി ദിനം പെരുകി വരുന്ന വാഹനങൾ അന്തരീക്ഷമലിനീകരണവും ശബ്ദമലിനീകരണവുംവായു മലിനീകരണം ഉണ്ടാക്കുന്നു വയലുകൾ, കുളങ്ങൾ ഒക്കെയും നിരത്തി വൻ കെട്ടിട സമുച്ഛയങ്ങൾ ആ വേശത്തിനു കെട്ടി ഉയർത്തിട്ടുഅതു പ്രകൃതിക്കോ ഭൂമിക്കോ , മറ്റെന്തിനോക്കയോ വിരുദ്ധമെന്നു കണ്ടിട്ട് നിമിഷങ്ങൾ ക്കുള്ളിൽ ഭൂമിയുടെ മടിയിലേക്ക് ചായിക്കുമ്പോൾ മനുഷ്യാ നിങ്ങൾഓർക്കുക പ്രകൃതിയുടെ നെഞ്ചിലേക്ക് നിങ്ങൾ അയക്കുന്നമറ്റൊരു കൂരമ്പ് ആണ് ഇതൊക്കെ എന്ന്. ഒരു കച്ചവടകാരന്റെ ലാഭകണ്ണുമായ് വൃക്ഷ ങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ മനുഷ്യാ നിങ്ങൾ അറിയുന്നില്ലല്ലോ നമ്മുടെ തായ് വേര് ആണ് അറുത്തു മാറ്റുന്നത് എന്ന്. പ്രകൃതിയെ ഞങ്ങൾ കീഴടക്കി എന്ന അഹങ്കാരഭാവത്തോടെ തല ഉയർത്തി നെഞ്ചു വിരിച്ചു നിൽക്കുന്ന മനുഷ്യന്റെ മുന്നിലേക്ക് കൊറോണ അഥവാ കോവിഡ് 19എന്ന വൈറസ് ലോകം കണ്ട മഹാമാരിയായ് പെയ്തിറങ്ങിയപ്പോൾ. ലോകമേ നിന്നെ നിശ്ചലമാകണ്ടതായി വന്നു. അന്തിരീക്ഷത്തിൽ പുകഇല്ല, പൊടി ഇല്ല, വിഷമയമല്ല എങ്ങും ശുദ്ധവായു മാത്രം. ഓസോൺ പാളികൾ പോലും വിള്ളൽ മാറാൻ 1%കാരണം ഇതുമാകാം . ഉത്തര ധ്രുവത്തിൽ ഉള്ള അന്തരീക്ഷതാപ നില താഴ്ന്നതാണ് പ്രധാന കാരണവും.. എന്തായാലും കാലമേ നീ പഴമയിലേക്ക്..... മനുഷ്യൻ കൃഷി ഇടങ്ങളിലേക്ക് നെൽ പാടങ്ങൾ കിളച്ചും ഉഴുന്നുo പ്രകൃതി എത്ര സന്തോഷവതി. പ്രകൃതിയെ പ്രകൃതി തന്ന തിരിച്ചടി ആയി കണ്ടോളു ഈ സുനാമിയും, പ്രളയവും, ഇപ്പോൾ ഈ കോവിഡും ഇതിനെ ഒക്കെ ഒരു പരിധി വരെയും നമുക്ക് ചെറുക്കാo. പ്രകൃതി സംരക്ഷണഭാഗമായി മാസത്തിൽ ഒരു അവധിദിനം നമുക്ക് ലോക് ഡൌൺലോഡ് ആക്കിയാൽ നമുക്ക് ശുദ്ധ വായു ശ്വസിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ