സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''എന്റെ പ്രകൃതി ''' | color= 2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


എന്റെ പ്രകൃതി

പാറി പ്പറക്കും ശലഭങ്ങളും
ചൂളമടിക്കും പക്ഷിക്കൂട്ടങ്ങളും
മൂളിപ്പാട്ടുപാടും വണ്ടുകളും
തുള്ളിക്കളിക്കും തുമ്പികളും

ചേർന്നീടുമെന്റെ പ്രകൃതി എത്ര മനോഹരം
അരുവികൾ കളകളമൊഴുകുന്നു
തരുലതാദികൾ ഇളം കാറ്റിൽ ഇളകിയാടുന്നു
വൃക്ഷങ്ങൾ ഫലങ്ങൾ ചൂടി നിൽക്കുന്നു

നീന്തിത്തുടിക്കും മീനുകളും
നിരയായ് നീങ്ങീടും ഉറുമ്പുകളും
ചിൽച്ചിൽ ചിലയ്ക്കും അണ്ണാറക്കണ്ണനും
ചേർന്നീടുമെന്റെ പ്രകൃതി എത്ര മനോഹരം

അലീന ഷാന്റി
3 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത