സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതിക്ക് പുതുജീവൻ നൽകുന്ന ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിക്ക് പുതുജീവൻ നൽകുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിക്ക് പുതുജീവൻ നൽകുന്ന ലോക്ഡൗൺ

2019 ഡിസംബർ മാസം ലോകത്തെ പിടിച്ചു കുലുക്കിയ കോവിവ് 19 പിറവിയെടുത്തത്. ചൈനയിലെ വുഹാൻ നിന്ന് രൂപം കൊണ്ട വൈറസ് ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന വൻമരമായി മാറികൊണ്ടിരിക്കുകയാണ്. കോവിഡ്19 എന്റെ വ്യാപനം തടയുവാൻ തുടക്കം മുതലെ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ. അതിൽതന്നെ വളരെ കുറഞ്ഞ മരണനിരക്കും മികച്ച ചികിത്സാരീതിയും കൊണ്ട്നമ്മുടെ രാജ്യവും സംസ്ഥാനവും ലോകത്തിന് തന്നെ മാതൃകയാണ്. പല ആശ്വാസ വാർത്തകളും പുറത്തുവരുന്നു. പ്രകൃതിക്ക് നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങൾ തിരികെ കൈവന്നു എന്നാണ്ഇവയിൽ ഏറ്റവും പ്രധാനം. ജനം വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ രാജ്യം സമ്പൂർണ്ണ ലോക്കഡോൺലേക്ക്പ്രവേശിച്ചു.

ഓക്സിജൻ സിലിണ്ടറിനായി ഓടിനടന്ന ജനങ്ങൾ ഇപ്പോൾ സമാധാനത്തോടെ ശുദ്ധവായു ശ്വാസിക്കാൻ തുടങ്ങിയിരിക്കുന്നു. ഫാക്ടറികൾ അടച്ചു പൂട്ടുകയും വാഹനങ്ങൾ നിരത്തിലിറങ്ങാൻ അതുമൂലം അന്തരീക്ഷമലിനീകരണം ഗണ്യമായ രീതിയിൽ കുറഞ്ഞു. ലോക്കഡോൺ മൂലം ഓസോൺ പാളിലേ വിള്ളലുകൾ അടഞ്ഞു. നേരത്തെ കിലോമീറ്ററോളം വിള്ളലുകൾ ഉണ്ടായിരുന്നു.തിരുവനന്തപുരത്തുനിന്നും പശ്ചിമഘട്ടം കാണുവാൻ കഴിയുന്നത്ആശ്വാസം നൽകുന്ന വാർത്തയാണ്. ലോക്കഡോൺമൂലം സാധാരണക്കാരായ ജനങ്ങൾക്ക്ധാരാളം ബുദ്ധിമുട്ട്ഉണ്ടെങ്കിലും പ്രകൃതി പുതുജീവൻ നൽകുന്നു.

കൃഷ്ണ ഗിരീഷ്
3 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം