തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
2019 ഡിസംബർ മാസം ചൈനയിലെ വുഹാനിൽ കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെ ട്ടു. കൊറോണ അവിടെ വളരെയധികം ജീവൻ കവർന്നെടുത്തു. അത് അവിടം കൊണ്ട് അവസാനിച്ചില്ല. ലോകം മുഴുവൻ അവൻ രോഗത്തിന്റെ വിത്തുകൾ വാരി വിതറി. ഇതുപോലുള്ള മഹാമാരികൾ ഈ ലോകത്ത് വരുവാനുള്ള കാരണം എന്ത്? നമ്മൾ മനുഷ്യരുടെ സ്വാർത്ഥമായ വിചാരം കാരണമാണ് (പണം പണം പണം) പണമുണ്ടാക്കണമെന്ന വിചാരം മാത്രമാണ് നമുക്ക്. പണത്തിനുവേണ്ടി എന്ത് വേണമെങ്കിലും നമ്മൾ ചെയ്യും. മനുഷ്യരുടെ നെട്ടോട്ടം മൂലമാണ് ഈ വ്യാധി ഇത്രയും വ്യാപനം ആയത്. കൊറോണ എന്ന മഹാവ്യാധി ക്ക് മരുന്നില്ല പ്രതിരോധമാണ് ഏക മാർഗ്ഗം. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ, കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. പരിസര ശുചിത്വം സാമൂഹ്യ അകലം എന്നിവ അത്യാവശ്യമായ ഘടകങ്ങൾ ആണ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന സമയങ്ങളിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവൽ കൊണ്ട് മുഖം മറച്ചു ഇരിക്കണം.“നമുക്ക് വേണ്ടത് പേടിയുടെ നാളുകൾ അല്ല, കരുതല്ലിന്റെ നാളുകളാണ്.” {BoxBottom1 |
പേര്= ആദിത്യ സി സുനിൽ | ക്ലാസ്സ്= 5 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | സ്കൂൾ കോഡ്=33316 | ഉപജില്ല= ചങ്ങനാശ്ശേരി | ജില്ല= കോട്ടയം | തരം= ലേഖനം | color= 3
}} സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |