തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകാ സമസ്താ സുഖിനോ ഭവന്തു
2019 ഡിസംബർ മാസം ചൈനയിലെ വുഹാനിൽ കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെ ട്ടു. കൊറോണ അവിടെ വളരെയധികം ജീവൻ കവർന്നെടുത്തു. അത് അവിടം കൊണ്ട് അവസാനിച്ചില്ല. ലോകം മുഴുവൻ അവൻ രോഗത്തിന്റെ വിത്തുകൾ വാരി വിതറി. ഇതുപോലുള്ള മഹാമാരികൾ ഈ ലോകത്ത് വരുവാനുള്ള കാരണം എന്ത്? നമ്മൾ മനുഷ്യരുടെ സ്വാർത്ഥമായ വിചാരം കാരണമാണ് (പണം പണം പണം) പണമുണ്ടാക്കണമെന്ന വിചാരം മാത്രമാണ് നമുക്ക്. പണത്തിനുവേണ്ടി എന്ത് വേണമെങ്കിലും നമ്മൾ ചെയ്യും. മനുഷ്യരുടെ നെട്ടോട്ടം മൂലമാണ് ഈ വ്യാധി ഇത്രയും വ്യാപനം ആയത്. കൊറോണ എന്ന മഹാവ്യാധി ക്ക് മരുന്നില്ല പ്രതിരോധമാണ് ഏക മാർഗ്ഗം. അതിനുവേണ്ടി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ, കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. പരിസര ശുചിത്വം സാമൂഹ്യ അകലം എന്നിവ അത്യാവശ്യമായ ഘടകങ്ങൾ ആണ്. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന സമയങ്ങളിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവൽ കൊണ്ട് മുഖം മറച്ചു ഇരിക്കണം.“നമുക്ക് വേണ്ടത് പേടിയുടെ നാളുകൾ അല്ല, കരുതല്ലിന്റെ നാളുകളാണ്.”
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം