സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/രോഗവിമുക്തരായി

രോഗവിമുക്തരായി      

ജവാഹർ കോളനിയിൽ താമസിക്കുന്ന ദീപുവും രാജുവും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത് .രണ്ടുപേരും നല്ല കൂട്ടുകാരാണ് . ദീപു വ്യക്‌തിശുചിത്യംപാലിക്കുന്നതിൽമിടുക്കനാണ് .അവനു എപ്പോഴും വൃത്തിയായി നടക്കണം.എപ്പോഴും കുളിക്കും,കൈയും വായയും ഒക്കെ ആഹാരം കഴിക്കുന്നതിനു മുന്പും പിന്പും വൃത്തിയാക്കും .രാജുവാണെങ്കിൽ നേരെ തിരിച്ചും .പരിസരം വൃത്തിയാക്കുന്നതിലാണു അവന്റെ ശ്രെദ്ധ .എവിടെ മാലിന്യം കണ്ടാലും അവൻ അത് ചവറ്റുകൊട്ടയിൽ ഇടും .അപ്പൊ അവനെ ദീപു കളിയാക്കും .അങ്ങനെയിരിക്കെ രണ്ടു ദിവസം കഴിഞ്ഞിട്ടും ദീപു സ്കൂളിൽ വരുന്നില്ല .രാജു ദീപുവിനെ കാണാൻ വീട്ടിൽ ചെന്നു.അവിടെ പനിപിടിച്ചു കിടക്കുയായിരുന്നു ദീപു.രാജുവിനെ കണ്ടതും ദീപു പറഞ്ഞു "വൃത്തിയിൽ നടന്നിട്ടു കാര്യമില്ല രാജു..എനിക്കു പനി വന്നത് കണ്ടോ" രാജു മറുപടി ഒന്നും പറഞ്ഞില്ല . പെട്ടെന്നാണ് അവൻ കണ്ടത് ദീപുവിന്റെ വീടിന്റെ ഒരു സൈഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു .അതിൽ നിന്നു ഈച്ച പറക്കുന്നു .രാജുവിന് കാര്യം പിടി കിട്ടി .എടാ ദീപു നീ വൃത്തിയിൽ നടന്നിട്ടു കാര്യമില്ല .ശരീരശുചിത്യം പോലെ തന്നെ പ്രധാനപെട്ടതാണ് പരിസരശുചിത്യവും .എന്നാൽ മാത്രമേ അത് വഴി വരുന്ന രോഗത്തെയും ചെറുത് നിൽക്കാൻ കഴിയൂ .ഇങ്ങനെ പരിസരശുചിത്യം പാലിച്ചാൽ നമ്മുടെ നാടിനെ രോഗവിമുക്തമാക്കാൻ കഴിയും .അങ്ങനെ രോഗവിമുക്തമായ ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കും .ഇതു എല്ലാം കേട്ടപ്പോൾ ദീപുവിന് പരിസരശുചിത്യത്തി൯െറ പ്രധാന്യം മനസ്സിലായി .ഇങ്ങനെ ലോകം മുഴുവന്റെയും കണ്ണ് തുറക്കാം മാലിന്യം തുടച്ചു നീക്കാം ...നല്ലൊരോരു നാളെക്കായി കൈ കോർക്കാം ..........

ദ്വിപ രഞ്ജിത്ത്
5 D സെ൯റ്ജോസ്ഫ്സ് യു.പി.എസ് ചുണങ്ങംവേലി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ