സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/രോഗവിമുക്തരായി
രോഗവിമുക്തരായി
ജവാഹർ കോളനിയിൽ താമസിക്കുന്ന ദീപുവും രാജുവും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത് . രണ്ടുപേരും നല്ല കൂട്ടുകാരാണ് . ദീപു വ്യക്‌തിശുചിത്യം പാലിക്കുന്നതിൽ മിടുക്കനാണ് . അവനു എപ്പോഴും വൃത്തിയായി നടക്കണം. എപ്പോഴും കുളിക്കും, കൈയും വായയും ഒക്കെ ആഹാരം കഴിക്കുന്നതിനു മുന്പും പിന്പും വൃത്തിയാക്കും . രാജുവാണെങ്കിൽ നേരെ തിരിച്ചും . പരിസരം വൃത്തിയാക്കുന്നതിലാണു അവന്റെ ശ്രെദ്ധ . എവിടെ മാലിന്യം കണ്ടാലും അവൻ അത് ചവറ്റുകൊട്ടയിൽ ഇടും . അപ്പൊ അവനെ ദീപു കളിയാക്കും . അങ്ങനെയിരിക്കെ രണ്ടു ദിവസം കഴിഞ്ഞിട്ടും ദീപു സ്കൂളിൽ വരുന്നില്ല . രാജു ദീപുവിനെ കാണാൻ വീട്ടിൽ ചെന്നു.അവിടെ പനിപിടിച്ചു കിടക്കുയായിരുന്നു ദീപു.രാജുവിനെ കണ്ടതും ദീപു പറഞ്ഞു "വൃത്തിയിൽ നടന്നിട്ടു കാര്യമില്ല രാജു..എനിക്കു പനി വന്നത് കണ്ടോ" രാജു മറുപടി ഒന്നും പറഞ്ഞില്ല . പെട്ടെന്നാണ് അവൻ കണ്ടത് ദീപുവിന്റെ വീടിന്റെ ഒരു സൈഡിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നു . അതിൽ നിന്നു ഈച്ച പറക്കുന്നു . രാജുവിന് കാര്യം പിടി കിട്ടി . എടാ ദീപു നീ വൃത്തിയിൽ നടന്നിട്ടു കാര്യമില്ല . ശരീരശുചിത്യം പോലെ തന്നെ പ്രധാനപെട്ടതാണ് പരിസരശുചിത്യവും . എന്നാൽ മാത്രമേ അത് വഴി വരുന്ന രോഗത്തെയും ചെറുത് നിൽക്കാൻ കഴിയൂ . ഇങ്ങനെ പരിസരശുചിത്യം പാലിച്ചാൽ നമ്മുടെ നാടിനെ രോഗവിമുക്തമാക്കാൻ കഴിയും . അങ്ങനെ രോഗവിമുക്തമായ ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കും . ഇതു എല്ലാം കേട്ടപ്പോൾ ദീപുവിന് പരിസരശുചിത്യത്തി൯െറ പ്രധാന്യം മനസ്സിലായി . ഇങ്ങനെ ലോകം മുഴുവന്റെയും കണ്ണ് തുറക്കാം മാലിന്യം തുടച്ചു നീക്കാം ...നല്ലൊരു നാളെക്കായി കൈ കോർക്കാം ..........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |