ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസും നിദയും
കൊറോണ വൈറസും നിദയും
നിദ: കൊറോണ എന്ന പേരുള്ള ഇത്തിരിക്കുഞ്ഞാ, നിൻ്റെ വരവോടു കൂടി ഈ ലോകമാകെ മഹാമാരിയിലായി. കൊറോണ : ആർക്കും ഒരു ദ്രോഹവും ചെയ്യാതെ മൃഗങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന എന്നെ മഹാമാരിയാക്കിയതിന് മനുഷ്യരായ നിങ്ങൾ തന്നെയല്ലെ കാരണക്കാർ? നിദ : കൊറോണേ, നിനക്കൊരു കാര്യം അറിയുമോ? നിൻ്റെ വ്യാപനം തുടങ്ങിയതുമുതൽ ഞങ്ങളുടെ സകൂൾ അടച്ചു. ഒരുപാട് ആഗ്രഹിച്ചിരുന്ന ഞങ്ങളുടെ സകൂളിലെ വാർഷികം മുടങ്ങി. ഞാനും എൻ്റെ കൂട്ടുകാരും ഞങ്ങളുടെ പ്രിയ അധ്യാപകരും ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് പരീക്ഷ പോലും എഴുതാൻ കഴിഞ്ഞില്ല. കൊറോണ : സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്തത് വളരെ നന്നായി. നിങ്ങൾ കുട്ടികളെ എളുപ്പത്തിൽ അക്രമിക്കാൻ ഞങ്ങൾ വൈറസുകൾക്ക് കഴിയും. നിദ: നിന്നെ ഇവിടെ എല്ലാവർക്കും ഭയങ്കര പേടിയാ. കൊറോണ: അങ്ങനെ പേടിക്കേണ്ട കാര്യമൊന്നു മില്ല. ഇടക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുകിയും, സാമൂഹിക അകലം പാലിച്ചും, വീട്ടിനുള്ളിൽ തന്നെ ഇരുന്നും കുറച്ചു കാലം ശ്രദ്ധിച്ചാൽ ഞങ്ങൾ താനെ പൊയ്ക്കോളും. നിദ : കൊറോണയില്ലാത്ത ഒരു പുലരിക്കായി ശുഭപ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ