എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ഇക്കോ ഫിലോസഫി

Schoolwiki സംരംഭത്തിൽ നിന്ന്
ഇക്കോ ഫിലോസഫി


ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് പരിസ്ഥിതി ഏറെ ചർച്ച ചെയ്യപ്പെടുന്നു. കൃഷി ,ആരോഗ്യ സംരക്ഷണം, ഭവന നിർമ്മാണം എന്നിങ്ങനെ സർവ്വ ജീവിത മേഖലകളിലും നാം ഇന്ന് പരിസ്ഥിതി സൗഹാർദ്ദമാക്കൻ ശ്രമിക്കുന്നു. തന്മൂലം പരിസ്ഥിതിശാസ്ത്രം എല്ലാ ശാസ്ത്രങ്ങളുടേയും മാതാവായും പരിസ്ഥിതിദർശനം എല്ലാ ദർശനങ്ങളുടേയും ദർശനമായും ഇന്ന് അംഗീകാരം നേടിക്കഴിഞ്ഞു.



പരിസ്ഥിതി സംരക്ഷണം പ്രകൃതി സംരക്ഷണമായി മാത്രം കരുതരുത്. ഭൂമിയെ രക്ഷിക്കാനുള്ള ഒരു പ്രണവ മന്ത്രമല്ല ഇത്. ജീവന്റെ നിലനിൽപ്പിനുള്ള ആസൂത്രിത ശ്രമമാണ്. മനുഷ്യനും സസ്യങ്ങൾക്കും ഒരുപോലെ ഇത് ബാധകമാവുന്നു.ആധുനീക പാരിസ്ഥിതിക പ്രതിസന്ധി നമ്മുടെ ജീവിതത്തിൽ പാരിസ്ഥിതികമായി മാത്രമല്ല ആത്മീയമായും സാംസ്ക്കാരികമായും ഏറെ സ്വാധീനിച്ചു പ്രകൃതിയിൽ നിന്നും കൃഷിയിൽ നിന്നും ഭാവനയിൽ നിന്നും അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യൻ നൈതികതകളിൽ നിന്നും ധാർമ്മീകതകളിൽ നിന്നും അന്യനായി തീരുന്നു.



സഹജീവനത്തിന്റെ സമവാക്യങ്ങൾ മറക്കുമ്പോൾ ബന്ധങ്ങൾക്ക് ശൈഥില്യം സംഭവിക്കുന്നു. പാരസ്പര്യത്തിലും സൗഹാർദ്ദത്തിലും അധിഷ്ഠിതമായ പാരിസ്ഥിതിക അവബോധം ഉണ്ടാവണം.


ഷബാന ഷെറഫുദ്ദീൻ
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം