എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ആരോഗ്യമുള്ള ജീവിതം
ആരോഗ്യമുള്ള ജീവിതം
ആരോഗ്യമാണ് സമ്പത്ത്. ആരോഗ്യമുള്ള ജീവിതം നയിക്കാനായി നല്ല ഭക്ഷണം കഴിക്കണം. ആരോഗ്യമുള്ള യുവത്വമാണ് ഒരു രാഷ്ട്രത്തിന്റെ ക്ഷേമത്തിന് ആവശ്യം. ഏതു രാജ്യത്തിന്റെയും വാർഷിക വരുമാനത്തിൽ കൂടുതൽ ഭാഗവും ആ രാജ്യത്തെ ആരോഗ്യ രക്ഷാ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കി വെക്കുന്നു. ഇന്നത്തെ തലമുറയിൽ പല രോഗങ്ങളും കണ്ടുവരുന്നു. നമ്മുടെ തെറ്റായ ജീവിതരീതിയാണ് ഇതിനു കാരണം. ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് ഇവ ഒഴിവാക്കുക. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിവിധ തരം പച്ചക്കറികൾ വിഷം നിറഞ്ഞവയാണ്. പച്ചക്കറികൾ നമ്മുടെ പറമ്പിൽ തന്നെ കൃഷി ചെയ്യണം. അങ്ങനെ നമുക്ക് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാം. “രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത്” എന്ന ചൊല്ല് ഏവരും ഓർക്കുന്നത് നന്ന്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |