ജി യു പി എസ് ആര്യാട് നോർത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുസരണക്കേടിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
06:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ അനുസരണക്കേടിന്റെ കഥ

ഒരു ഗ്രാമത്തിൽ രണ്ടു സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മനുവും രാജുവും. അവർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു. ഒരു ദിവസം ആ ഗ്രാമത്തിലേയ്ക്ക് കൊറോണ എന്ന വൈറസ് കടന്നു വന്നു. ആ സമയത്ത് സർക്കാരും ആരോഗ്യ വകുപ്പുകാരും മുന്നറിയിപ്പു നൽകി. ഈ കൊറോണ എന്ന വൈറസിനെ നേരിടാൻ നമ്മൾ അനാവശ്യമായി പുറത്തിറങ്ങി നടക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. ഈ മുന്നറിയിപ്പ് രാജുവിനും മനുവിനും അറിയാമായിരുന്നു. എന്നിട്ടും രാജു മനുവിനോട് പറഞ്ഞു. നമുക്ക് ബൈക്കിൽ സഞ്ചരിക്കാം. ഇപ്പോൾ റോഡിൽ ആരുമില്ലല്ലോ. എല്ലാവരും കൊറോണ വൈറസിനെ പേടിച്ച് വീട്ടിലിരിക്കുകയാണ്. നമുക്ക് സുഖമായി റോഡിലൂടെ സഞ്ചരിക്കാം

.

അപ്പോൾ മനു പറഞ്ഞു. "വേണ്ട ,രാജു . നമുക്കു പോകണ്ട. വീട്ടിലിരിക്കാം. ഈ കൊറോണ വൈറസിന് മരുന്നൊന്നും കണ്ടു പിടിച്ചില്ല.ഇതു മനുഷ്യരിൽ നിന്നു മനുഷ്യരിലേയ്ക്ക് പെട്ടെന്ന് പകരുന്ന രോഗമാണ് “.

അപ്പോൾ രാജു പറ‍ഞ്ഞു "നിനക്ക് പേടിയാണെങ്കിൽ നീ വരണ്ട ‍ഞാൻ എന്തായാലും പുറത്തെ കാഴ്ചകൾ കാണാൻ പോവുകയാണ് “.

അങ്ങനെ രാജു, മനു പറ‍ഞ്ഞതൊന്നും കേൾക്കാതെ യാത്ര ചെയ്തു. ഒരു ദിവസം രാജുവിന് പനിയും ശ്വസംമുട്ടലും അനുഭവപ്പെട്ടു. അപ്പോൾ രാജു ആശുപത്രിയിൽ പോയി ഡോക്ടറിനെ കണ്ടു . ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു നിങ്ങൾക്ക് കോറോണ എന്ന രോഗമാണ്. അപ്പോൾ രാജുവിന് മനസ്സിലായി എന്റെ അനുസരണക്കേടിന്റെ ഫലമാണ് എനിക്കീരോഗം വന്നത്.അരോഗ്യ പ്രവർത്തകരും സർക്കാരും എന്റെ സുഹൃത്തും പറഞ്ഞത് ഞാൻ അനുസരിച്ചിരുന്നെങ്കിൽ എനിക്കീരോഗം വരില്ലായിരുന്നു അതു കൊണ്ട് നമ്മൾ രാജുവിനെപ്പോലെ അനുസരണക്കേട് കാണിക്കരുത്. ആരോഗ്യപ്രവർത്തകരും സർക്കാരും തരുന്ന നിർദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുക. നമ്മൾക്ക് ഒരുമിച്ച് ഈ കൊറോണ എന്ന വൈറസിനെ അതിജീവിക്കാം.

ഷിഫ .എസ്
V A ഗവ.യു.പി. എസ്. ആര്യാട് നോർത്ത്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ