സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/കരുതലോടെ ....

Schoolwiki സംരംഭത്തിൽ നിന്ന്
06:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephshspangarappilly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ .... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ ....

അടയുന്ന വാതിലുകളിൽ മറയുന്ന ജീവൻ ......

ഇടറുന്ന വാക്കുകളിൽ
അലയുന്ന ജീവൻ .....

പ്രതീക്ഷയോടെ വരും പുലരിയെ
നോക്കുന്ന കണ്ണുകൾ ....

ദുഃഖങ്ങൾ തളർത്തുന്ന വേളയിൽ
തടയാം കരുതലോടെ പാലിക്കാം അകലം ....

ജീവന്റെ കാവലിനായ്
നാടിന്റെ നന്മയ്ക്കായി കഴുകാം കരങ്ങൾ ....

മറഞ്ഞ ഓർമ്മകളിൽ കളിച്ചനാളുകൾ ഓർത്തിരുന്നു പൈതങ്ങൾ ....

ആരവമില്ലാത്ത പൂരങ്ങൾ
അതിലാരോരുമില്ലാത്ത ചടങ്ങുകൾ ...

സങ്കടത്തോടെ അകന്ന ജീവനുകളിൽ
മനംനൊന്ത് മാനവർ .....

ആശ്വാസ വാർത്തകൾ കേൾക്കാനായി കാതോർത്തിരിക്കുന്ന നാളുകൾ ....

ഒരിക്കലീമാരി ഒഴിയുമെന്ന പ്രതീക്ഷയിൽ
 ഉണരുന്നു രാവുകൾ ....

 

നിയ ദീപു
8 D സെന്റ് ജോസഫ്സ് ഹൈസ്കൂൾ പ ങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
ചാവക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത