എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം
ശുചിത്വം പാലിക്കാം
ശുചിത്വം എന്നത് നിത്യജീവിതത്തിൽ നാം എന്നും പാലിക്കേണ്ടതാണ്. വൃത്തിയോടെ ജീവിച്ചാൽ നമുക്ക് രോഗം വരാതെ സൂക്ഷിക്കാം. ഭക്ഷണം കഴിക്കുന്നതിനു മുൻപും അതിനു ശേഷവും കൈകൾ സോപ്പിട്ടു നന്നായി കഴുകുക. വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ കളിക്കരുത്. ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ഇറങ്ങരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചിരട്ടകൾ, ചെടിച്ചട്ടികൾ എന്നിവയിൽ വെള്ളം തങ്ങി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. കൊതുകിനും ഈച്ചക്കും വളരാൻ അവസരം കൊടുക്കരുത്. ആരോഗ്യമുള്ള ശരീരത്തിന്, ആരോഗ്യമുള്ള മനസ്സിന്, ആരോഗ്യമുള്ള ജീവിതത്തിന് ശുചിത്വം അത്യാവശ്യമാണ്. ശുചിത്വം പാലിക്കാം. നല്ലൊരു തലമുറയായി വളരാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ