എ എം യു പി എസ് മാക്കൂട്ടം
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ പ്രദേശത്ത് ദേശീയപാത 212 ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂൾ ആരംഭിച്ചത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 622 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.
| എ എം യു പി എസ് മാക്കൂട്ടം | |
|---|---|
| വിലാസം | |
ചൂലാംവയൽ കുന്നമംഗലം പി.ഒ , കോഴിക്കോട് 673571 | |
| സ്ഥാപിതം | 01 - 06 - 1929 |
| വിവരങ്ങൾ | |
| ഫോൺ | 04952804201 |
| ഇമെയിൽ | makkoottam@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/AMUPS_Makkoottam |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47234 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി. അബ്ദുൽ സലീം |
| അവസാനം തിരുത്തിയത് | |
| 04-05-2020 | 47234 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|

ചരിത്രം
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂൾ രേഖകൾക്ക് പുറമേ മുൻ ഹെഡ്മാസ്റ്റർമാരും അധ്യാപകരും പൂർവ വിദ്യാർത്ഥികളും നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.
പിറവി
വർഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി