ഒലയിക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മനുഷ്യനെ വലച്ച മഹാമാരി
മനുഷ്യനെ വലച്ച മഹാമാരി
മാർച്ച് 10ാം തീയ്യതിയാണ് ഞങ്ങൾക്ക് സ്കൂൾ പൂട്ടിയത്. പരീക്ഷയും കാത്ത് നിന്ന ഞങ്ങളോട് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ടീച്ചർ പറഞ്ഞു നാളെ മുതൽ നിങ്ങൾക്ക് സ്കൂൾ പൂട്ടിയെന്ന്. ആദ്യം ഒന്നും മനസ്സിലായില്ല. ശരിയായ രീതിയിൽ ടീച്ചർ പറഞ്ഞപ്പോഴാണ് കൊറോണ എന്ന വൈറസ് കാരണമാണെന്ന് മനസ്സിലായത്. അപ്പോഴും കൊറോണ എന്ന വൈറസിനെപ്പറ്റി ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. കൂട്ടുകാരോട് യാത്ര പറഞ്ഞ് ഞങ്ങൾ എല്ലാം വീടുകളിലേക്ക് പോയി. പിന്നീടാണ് ടിവിയിലെ വാർത്തകളിലൂടെയും, പത്രങ്ങളിലൂടെയും കൊറോണ എന്ന മഹാമാരിയെപ്പറ്റി കൂടുതൽ അറിഞ്ഞത്. ചൈനയിലെ വുഹാനിലാണ് ഈ വൈറസ് രൂപം കൊണ്ടത്. ഇന്നിത് ലോകത്താകെ വ്യാപിച്ചിരിക്കുന്നു. ഈ രോഗ വ്യാപനം തടയാൻ വേണ്ടി നമ്മുടെ രാജ്യത്താകെ ലോക്ഡൌൺ പ്രഖ്യപിച്ചിട്ടുണ്ട്. ഈ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ ഓരോരുത്തരും നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാമൂഹിക അകലം പാലിക്കുക എന്നത്. മറ്റൊന്ന് വ്യക്തി ശുചിത്വം ആണ്. അതിൽ പ്രധാനമായും ഉളളത് കൈകൾ ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കുക. ഇതോടൊപ്പം തന്നെ നമ്മുടെ പരിസ്ഥിതി ശുചിത്വം കൂടി പാലിക്കണം. അതിൽ പ്രധാനമായും ചെയ്യേണ്ടത് പരിസ്ഥിതി മലിനീകരണം ഒഴിവാക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ