ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുഭപ്രതീക്ഷയോടെ
ഈ അവധിക്കാലം എനിക്ക് വേറിട്ട അനുഭവമാണ്. പ്രതീക്ഷിക്കാതെ നേരത്തെ സ്കൂൾ അടച്ചു.അതിനു കാരണക്കാരൻ കോവിഡ് 19 എന്ന വൈറസാണെന്ന് വാർത്തകളിൽ കൂടിയും മറ്റും ഞാൻ മനസ്സിലാക്കി. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്ന് സർക്കാരും പോലീസ് സേനയും ഓർമിപ്പിച്ച് കൊണ്ടിരുന്നു. ഞാനും വീട്ടിൽ തന്നെ ഇരുന്നു. സ്കൂളിലെ ഓരോ ദിവസങ്ങളും നഷ്ടമായിക്കൊണ്ടിരുന്നു. ഇങ്ങനെ ഒരവധിക്കാലം വേണ്ടായിരുന്നു. ആരേയും കാണാതെ എങ്ങോട്ടും പോകാൻ പറ്റാതെ. എനിക്കാകെ സങ്കടം തോന്നി. കൂട്ടുകാരുമൊത്ത്പഠിക്കാനും കളിക്കാനും ആടാനും പാടാനും ഞാൻ ഏറെ ആഗ്രഹിച്ചു.പക്ഷേ മഹാരോഗം വരാതിരിക്കണമെങ്കിൽ ഞാനും എന്റെ കുടുംബവും വളരെ ശ്രദ്ധിക്കണമെന്ന് ഞാൻ മനസ്സിലാക്കി . ഈ അവധിക്കാലം കോവിഡ് 19 എന്ന മഹാ രോഗം വിഴുങ്ങിയിരിക്കുന്നു . ഇതിനെ തുരത്താൻ എന്നെപ്പോലെ നിങ്ങളും വീട്ടിൽ തന്നെയിരിക്കുക. ഈ കാലവും കടന്ന് പോകും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. നിറഞ്ഞ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.
ആതിര .സി .
3A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ