Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടുപ്രളയകാലം
24 മാർച്ച് 2020
ഒരു നിസ്സഹായൻ്റെ ദിനസരിക്കുറിപ്പ്.....
വീണ്ടുപ്രളയകാലം.......
ഭയാശങ്കകളുടെ, മഹാമാരിയുടെ മരണത്തിൻ്റെ, കനത്ത ഇരുട്ടിൻ്റെ...
2018ലെ പ്രളയം കേരളത്തിൻ്റെ മാത്രം ദു:ഖവും ദുരന്തവുമായിരുന്നുവെങ്കിൽ ഇത് ലോകമാകെ പടർന്നു കയറിയ കോവിഡ്- 19 വൈറസ്സിൻ്റെ..
നിസ്സഹായരായി വിലപിക്കുന്ന ലോകരാജ്യങ്ങളുടെ ദൃശ്യങ്ങൾ..
ഇന്നലെ കേരളവും സമ്പൂർണ്ണ അച്ചിടലിലേക്ക്.
പരസ്പരം കടന്നു ചെല്ലാനാവാതെ നിസ്സഹായരായി, അസ്ത പ്രജ്ഞരായി ഒറ്റപ്പെട്ട തുരുത്തുകൾ പോലെ ലോകരാജ്യങ്ങൾ.
കേരളത്തിലെ 14 ജില്ലകളും വേർപെട്ട് ,ബന്ധം മുറിഞ്ഞ് നിശ്ചലമായി നിൽക്കുകയാണ്.
ഒരു ചെറു വൈറസ്സിന് ശക്തനായ മനുഷ്യനെ ഇത്രമേൽ നിസ്സാരനാക്കിക്കളയാനാവുന്നുവെന്നത് ആശ്ചര്യം തന്നെ.
ശീലങ്ങൾ മാറുകയാണ്
ലക്ഷ്യമില്ലാത്ത ഉണരൽ
ഊർജ്ജം സംഭരിക്കാനല്ലാതെയുള്ള
ഉറക്കം.
അങ്ങനെയങ്ങനെ....
നിശ്ശബ്ദമായ ശ്മശാന മൂകമായ പകലുകളും
അതേ പേൽ നിശ്ശൂന്യമായ രാത്രികളും..
രാത്രി
വേനൽ രാത്രികൾക്ക് ഒരാഘോഷത്തിൻ്റെ പ്രസരിപ്പാണ്.
നക്ഷത്രത്തിളക്കമുള്ള ആകാശത്തിൻ്റെ മാസ്മരികത, പകൽ സമയച്ചൂടിൽ നിന്നും ഇളംതണുപ്പിലേക്കുള്ള പിൻ വാങ്ങലുകൾ, ഉത്സവപ്പറമ്പുകളിലെ പാട്ടുകൾ, ചിരികൾ, ഉച്ചത്തിലുള്ള പയ്യാരം പറച്ചിലുകൾ ,തമാശകൾ ....
അതേ വേനൽ രാത്രികൾക്കെന്നും പ്രസരിപ്പിൻ്റെ യൗവനമാണ്.
എന്നാലിപ്പോൾ വിജനമായ വഴികളും ,ആളനക്കങ്ങളില്ലാത്ത പൂരപ്പറമ്പുകളും, നാട്ടിടവഴികളുടെ കൂട്ടായ്മകളും...
ഏതോ പ്രേതസിനിമയിലെ വഴിത്താരകൾ പോലെ ഒച്ചയനക്കമില്ലാത്ത ഈ വഴികൾ കാണവേ മനസ്സിലേക്ക് വല്ലാത്ത ദുരന്ത ചിത്രങ്ങൾ ഭയാശങ്കകളുണർത്തി കടന്നു വരുന്നുണ്ട്....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|