സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/ കോവിഡ് കാലത്തെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37027 (സംവാദം | സംഭാവനകൾ) (fj)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലത്തെ മാലാഖമാർ
കോവിഡ് കാലത്തെ മാലാഖമാർ
  പകർച്ചവ്യാധികളോ യുദ്ധമോ പ്രകൃതിക്ഷോഭമോ... ലോകത്ത് ഏത് മഹാ ദുരന്തം വന്നാലും എല്ലാം മറന്ന് സേവന സന്നദ്ധരായി മുന്നിൽ നിൽക്കുന്ന ഒരു കൂട്ടരുണ്ട്; ഇനി ഇതൊന്നും ഇല്ലാത്തപ്പോഴും രോഗമോ വേദനയോ വന്നാൽ നമ്മെ പരിചരിക്കാനും സാന്ത്വനിപ്പിക്കാനും കൂടെ ചേർന്നു നിൽക്കുന്നത് അവർ തന്നെയാണ്- നഴ് സുമാർ. ജനിച്ചുവീഴുന്ന നിമിഷം മുതൽ നമ്മളെ പൊന്നുപോലെ കാക്കുന്ന കൈകളാണ് അവരുടേത്. അമ്മയ്ക്ക് മുമ്പേ നമ്മളെ സ്നേഹത്തോടെ നോക്കിയത് ആ കണ്ണുകളാണ് .ലോകം രോഗഭീതിയിൽ  കഴിയുമ്പോഴും നമുക്ക് ആശ്വാസം  നൽകുന്നതും അവരുടെ സാന്നിധ്യം തന്നെയാണ്. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഒപ്പം നേഴ് സുമാർ കൂടെയുണ്ടെങ്കിലേ ഏതു ദുരിത കാലത്തെയും നമുക്ക് മറികടക്കാൻ കഴിയൂ...


ഷിയ എൻ എസ്
8 A സി എം എസ് ഹൈസ് കൂൾ മുണ്ടിയപ്പള്ളി ,,
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം