20:27, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big><big>കൊറോണക്കാലം </big></big> <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
മിഠായിക്കായി ഞാൻ വാശിപിടിച്ചപ്പോൾ
അച്ഛൻ പറഞ്ഞു കട തുറക്കില്ലെന്ന്.
ബീച്ചിൽ കളിക്കാനായി വാശിപിടിച്ചപ്പോൾ
അമ്മ പറഞ്ഞു ബീച്ചും ഇന്നില്ലെന്ന് .
പാർക്കിലും ആളില്ല ഗ്രൗണ്ടിലും ആളില്ല
എങ്ങോട്ടുപോയാലും അവിടെങ്ങും ആളില്ല.
ഒറ്റക്കിരുന്ന് ഞാൻ ഏങ്ങിക്കരഞ്ഞപ്പോൾ
അച്ഛൻ പറഞ്ഞു "കൊറോണയാ".
എപ്പോഴും കൈകൾ കഴുകണം
തൂവാലകൊണ്ട് മൂഖം മൂടി കെട്ടണം.
ഇത്തിരി ദൂരത്തിൽ എവിടെയും നിൽക്കണം
ഇത്രയും ചെയ്താൽ കോറോണയും പോയിടും.