സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

മിഠായിക്കായി ഞാൻ വാശിപിടിച്ചപ്പോൾ
അച്ഛൻ പറഞ്ഞു കട തുറക്കില്ലെന്ന്‌.
ബീച്ചിൽ കളിക്കാനായി വാശിപിടിച്ചപ്പോൾ
അമ്മ പറഞ്ഞു ബീച്ചും ഇന്നില്ലെന്ന് .
പാർക്കിലും ആളില്ല ഗ്രൗണ്ടിലും ആളില്ല
എങ്ങോട്ടുപോയാലും അവിടെങ്ങും ആളില്ല.
ഒറ്റക്കിരുന്ന് ഞാൻ ഏങ്ങിക്കരഞ്ഞപ്പോൾ
അച്ഛൻ പറഞ്ഞു "കൊറോണയാ".
എപ്പോഴും കൈകൾ കഴുകണം
തൂവാലകൊണ്ട് മൂഖം മൂടി കെട്ടണം.
ഇത്തിരി ദൂരത്തിൽ എവിടെയും നിൽക്കണം
ഇത്രയും ചെയ്താൽ കോറോണയും പോയിടും.

ഹൈഫ ഷെമീർ
3 D സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി,
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത