ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
ഈ ലോകത്തു നമുക്ക് പറയാൻ പറ്റാത്തതിലും അധികം പുതിയ രോഗങ്ങൾ വന്നു കൂടുന്നു.ഇങ്ങനെയുള്ള രോഗങ്ങൾ കാരണം എത്രയോ അധികം ആളുകൾ ആണ് മരണമടയുന്നത്.ഒരു പക്ഷെ അതിൽ പകുതിയും നമുക് രോഗപ്രതിരോധത്തിലൂടെ തുടച്ചു മാറ്റാൻ സാധിക്കും.സ്വയം രോഗപ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കാൻ ഏറ്റവും നല്ല വഴിയാണ് ശുചിത്വം പാലിക്കുക എന്നത്.

രോഗ പ്രതിരോധത്തിന് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.വീടുകൾ എന്നും ശുചിയാകുക.വെള്ളം കെട്ടി കിടക്കുന്നത് തടയുക.പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക.നിരത്തുകളിൽ തുപ്പാതിരിക്കുക.ഇതൊക്കെ അസുഖങ്ങൾ തടയാൻ നമുക്ക് ചെയ്യാൻ കഴിയുന്ന കുറച്ചു കാര്യങ്ങൾ ആണ്.

നമ്മുടെ ലോകം ഇന്ന് നേരിടുന്ന ഒരു മഹാവിപത്താണ് കൊറോണ അഥവാ "കോവിഡ് 19".ഈ രോഗത്തെ നമുക്ക് ഒന്നിച്ചു തുരത്താൻ ഇപ്പോൾ ചെയ്യാൻ പറ്റുന്നത് ശുചിത്വം പാലിക്കുക എന്നതാണ്.

അതിനായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.ഇടയ്ക്കിടയ്ക് കൈകൾ 20 സെക്കന്റ് കഴുകക.കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക.ആവശ്യമില്ലാതെ പുറത്തിറങ്ങാതിരിക്കുക.ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ ആണ് നമ്മൾ ഇപ്പോൾ പാലിക്കേണ്ടത്.

നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം ഏറ്റവും നന്നായി ചെയ്തു ആരോഗ്യമുള്ള ഒരു കേരളം ഉണ്ടാക്കിയെടുക്കാൻ നമുക്ക് പരിശ്രെമിക്കാം.അതിനായി പ്രാർത്ഥിക്കാം.

മാർട്ടിൻ പ്രിൻസ്
4 A സെന്റ്.സെബാസ്ററ്യൻസ് എൽ.പി.സ്കൂൾ ചാഞ്ഞോടി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം